
കുവൈറ്റിൽ 52 പേരുടെ പൗരത്വം റദ്ധാക്കി
കുവൈറ്റിൽ അനധികൃതമായി പൗരത്വം നേടിയ 52 പേരുടെ പൗരത്വം റദ്ധാക്കി. 40 സ്ത്രീകളുടെയും 12 പുരുഷന്മാരുടെയും പൗരത്വമാണ് റദ്ദാക്കിയത്. വ്യാജ രേഖകൾ ഉപയോഗിച്ചും തെറ്റായ കുടുംബ വംശാവലി അവകാശവാദങ്ങൾ ഉന്നയിച്ചും നേടിയ പൗരത്വങ്ങളും റദ്ദാക്കപ്പെട്ടവയിൽ ഉണ്ട്. ദേശീയ പൗരത്വ രജിസ്ട്രിയുടെ സമഗ്രത ഉറപ്പാക്കുന്നതിനും നിയമവിരുദ്ധമായ പൗരത്വ സമ്പാദനം തടയുന്നതിനുമുള്ള സർക്കാർ ശ്രമങ്ങളുടെ തുടർച്ച ആയാണ് നടപടി. ഇതിനായുള്ള കമ്മിറ്റിയുടെ അന്വേഷണത്തിൽ നിരവധി പേരുടെ പൗരത്വം അടുത്തിടെ റദ്ദാക്കിയിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)