
വ്യാജ ബില്ലുകൾ നൽകി വഞ്ചന: കുവൈത്തിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ
വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ട് ആഫ്രിക്കൻ പൗരന്മാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാജ ബില്ലുകൾ കുവൈത്ത് ദീനാറിലേക്ക് മാറ്റി സാങ്കൽപ്പിക ലാഭം നേടാമെന്ന ആശയം പ്രചരിപ്പിച്ചാണ് ഇവർ ഇരകളെ ചൂഷണം ചെയ്തിരുന്നത്.
ഇതിനായി യഥാർത്ഥ മൂല്യത്തിന്റെ പകുതി വിലക്ക് വ്യാജ യു.എസ് ഡോളറിന്റെ ബില്ലുകൾ പ്രതികൾ വാഗ്ദാനം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ആസൂത്രിത നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. രാജ്യ സുരക്ഷയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വഞ്ചനാപരമായ പദ്ധതികളിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കാനും മന്ത്രാലയം ഉണർത്തി. പ്രതികൾക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)