
കുവൈത്തിൽ പുതിയ ഗതാഗത നിയമം; ആദ്യ ദിവസം ഏറ്റവും കൂടുതൽ ലംഘിക്കപ്പെട്ടത് ഇതൊക്കെ
കുവൈത്തിൽ പുതിയ ഗതാഗത നിയമം ഇന്ന് പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്നതോടെ ആദ്യ മണിക്കൂറുകളിൽ നിരവധി നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി. വാഹനം നിർത്തിയ വേളയിൽ ട്രാഫിക് സിഗ്നലുകളിൽ വെച്ച് മൊബൈൽ ഫോൺ ഉപയോഗിച്ചവർക്ക് എതിരെയാണ് ആദ്യ മണിക്കൂറുകളിൽ ഏറ്റവും അധികം നിയമ ലംഘനങ്ങൾ രേഖപ്പെടുത്തിയത്.ഗതാഗത വിഭാഗത്തിലെ ഓപ്പറേഷൻസ് ആൻഡ് കൺട്രോൾ റൂമിൽ സ്ഥാപിച്ച സ്ക്രീനുകൾ വഴി ഓരോ റോഡുകളിലെയും ഗതാഗത നീക്കം ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരികയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച എ ഐ ക്യാമറകൾ വഴിയാണ് ഓരോ നിയമ ലംഘനങ്ങളും സൂക്ഷ്മമായി രേഖ പ്പെടുത്തുന്നത്..വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് എതിരെ 75 ദിനാർ ആണ് പിഴ ചുമത്തുക. സിഗ്നലുകളിൽ വാഹനം നിർത്തുന്ന വേളയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാലും ഇതെ പിഴ തന്നെയാണ് ചുമത്തപ്പെടുക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)