Posted By Editor Editor Posted On

ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കും കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

നടൻ ഷൈൻ ‍ടോം ചാക്കോയെ അറസ്റ്റ് ചെയ്തു. ലഹരി ഉപയോഗത്തിനും ഗൂഡാലോചനയ്ക്കും നടനെതിരെ കേസെടുത്തു. ഡാൻസാഫ് സംഘം അന്വേഷിച്ചെത്തിയ സജീറിനെ അറിയാമെന്ന് നടന്റെ മൊഴി. നടന്റെ മൊഴികളിൽ വൈരുദ്ധ്യമെന്ന് പൊലീസ്. NDPS നിയമപ്രകാരമാണ് നടനെതിരെ കേസെടുത്തത്. ഷൈൻ്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടലില്‍ ഡാന്‍സാഫ് അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്ന് ഷൈന്‍ മൊഴി നല്‍കി. ഷൈന്‍ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നും പൊലീസ് പറഞ്ഞു.

ലഹരി ഇടപാടുകളിൽ തനിക്ക് പങ്കില്ലെന്നാണ് ഷൈനിൻ്റെ വാദം. ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകൾ എന്ന് തെറ്റിദ്ധരിച്ചതു കൊണ്ടാണ് ഹോട്ടൽ മുറിയില്‍ നിന്നും ഇറങ്ങി ഓടിയതെന്ന് ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് ഷൈൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *