
ട്രാഫിക് ഫൈനുകളിൽ കിഴിവുകൾ വാഗ്ദാനം ചെയ്ത് വ്യാജ ലിങ്കുകൾ; മുന്നറിയിപ്പുമായി അധികൃതർ
കുവൈറ്റിൽ ട്രാഫിക് പിഴകളിൽ കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് സഹേൽ ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. റിപ്പോർട്ട് പ്രകാരം, ഉപയോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങൾ മോഷ്ടിക്കുന്നതിനാണ് ഈ വ്യാജ സൈറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സുരക്ഷിത ഇലക്ട്രോണിക് പേയ്‌മെന്റുകൾക്കായി സഹേൽ പോലുള്ള ഔദ്യോഗിക സർക്കാർ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ ആഭ്യന്തര മന്ത്രാലയം പൗരന്മാരെയും താമസക്കാരെയും ഉപദേശിക്കുന്നു. ലിങ്കുകൾ ഉപയോഗിക്കുന്നതിന് മുമ്പ് അവയുടെ ആധികാരികത പരിശോധിക്കാനും അനൗദ്യോഗികമോ വിശ്വസനീയമല്ലാത്തതോ ആയ വെബ്‌സൈറ്റുകളിൽ ബാങ്കിംഗ് വിശദാംശങ്ങൾ നൽകുന്നത് ഒഴിവാക്കാനും സഹേൽ ആപ്പ് ഉപയോക്താക്കളെ ഓർമ്മിപ്പിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
Comments (0)