Posted By Editor Editor Posted On

വൈദ്യുതി പ്രതിസന്ധി ; കുവൈത്തിൽ പള്ളികളിൽ ഇത്തരം നിയന്ത്രണം

കുവൈത്തിൽ രൂക്ഷമായി കൊണ്ടിരിക്കുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി മസ്ജിദുകളിൽ ദുഹ്ർ, ( മധ്യാഹ്ന നമസ്കാരം )അസർ (സായാഹ്ന നമസ്കാരം) പ്രാർത്ഥനകൾ ഒറ്റ സമയത്ത് മാത്രമായി പരിമിതപ്പെടുത്താൻ ആലോചന. ഇതിനായി ജല വൈദ്യുതി മന്ത്രാലയം ഇസ്ലാമിക മത കാര്യ മന്ത്രാലയത്തിലെ ഫത്വ സമിതിയുമായി ബന്ധപ്പെട്ടു വരികയാണെന്ന് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഉച്ച സമയങ്ങളിലാണ് ഏറ്റവും അധികം വൈദ്യുതി ഉപഭോഗം നടക്കുന്നത്.ഇത് കൊണ്ട് തന്നെ പള്ളികളിൽ വെച്ച് നടക്കുന്ന ദുഹർ, അസർ നമസ്കാരങ്ങൾ ഒറ്റസമയത്ത് മാത്രമായി പരിമിതപ്പെടുത്തിയാൽ വൈദ്യുതി ഉപഭോഗം ഗണ്യമായി നിയന്ത്രിക്കുവാൻ സാധിക്കും. വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി രണ്ട് മണിക്കൂർ വീതം പവർ കട്ട് ഏർപ്പെ ടുത്തിയിരിക്കുകയാണ്.പള്ളികളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറക്കണമെന്ന് രണ്ട് ദിവസം മുമ്പ് മതകാര്യ മന്ത്രാലയം ഇമാമുമാർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പള്ളികളിൽ നടക്കുന്ന മധ്യാഹ്ന സായാഹ്ന പ്രാർഥനകൾ ഒറ്റ നേരത്ത് പരിമിതപ്പെടുത്തുവാനുള്ള ആലോചനകൾ നടക്കുന്നത്. എന്നാൽ മത കാര്യ മാത്രാലയത്തിലെ ഫത്വ വിഭാഗത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ തീരുമാനം നടപ്പാക്കുകയുള്ളൂ.കനത്ത മഴ പോലെയുള്ള സന്ദർഭങ്ങളിൽ രണ്ട് നേരങ്ങളിലെ നമസ്കാരങ്ങൾ പള്ളികളിൽ ഒറ്റ നേരമായി പരിമിതപ്പെടുത്താറുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *