Posted By Editor Editor Posted On

കുവൈത്തിലെ ലോൺ തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്നും ലോൺ എടുത്ത് തിരിച്ചടക്കാത്ത കേസിൽ പ്രതികളായവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തളളി. മുവാറ്റുപുഴ സ്വദേശി രാഘുൽ രതീശൻ, കുമരകം സ്വദേശി കീർത്തിമോൻ സദാനന്ദൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈകോടതി തളളിയത്. കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്നും ഒരു കോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വഞ്ചിച്ചുവെന്ന കേസിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ യാണ് ഹൈകോടതി തള്ളിയത്. 1400 ൽ അധികം പേർക്ക് എതിരെയാണ് ഇത്തരത്തിൽ പരാതി ഉയർന്നത്. ഇതേതുടർന്ന് ബാങ്ക് അധികൃതരുടെ പരാതിയിൽ 15 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുളളത്. അൻപത് ലക്ഷം മുതൽ രണ്ടു കോടി രൂപ വരെ ലോണെടുത്ത് തിരിച്ചടവ് നടത്താതെ ഇവർ നാട്ടിലേക്ക് കടന്നു കളഞ്ഞതായാണ് പരാതി.കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യവെ വൻ തുക ലോണെടുത്തശേഷം അവധിക്ക് നാട്ടിലേക്ക് പോയ ഇവർ അമേരിക്ക, യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറിയതായും ബാങ്ക് അധികൃതർ സംസ്ഥാന പോലീസ് അധികാരികൾക്ക് നൽകിയ പരാതിയിൽ അറിയിച്ചിരുന്നു. ഇത്തരത്തിൽ ആകെ 700 കോടി രൂപയോളം രൂപ ഗൾഫ് ബാങ്കിന് തിരിച്ചടവ് ബാക്കിയുണ്ടെന്നും ബാങ്ക്പ അധികൃതർ നൽകിയ പരാതിയിൽ അറിയിച്ചിരുന്നു.. പരാതിയിൽ അന്വേഷണം നടക്കുകയാണ്. ഇതിനുപിന്നിൽ ഏജന്റുമാരുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ദക്ഷിണമേഖലാ ഐജിയാണ് കേസുകൾ അന്വേഷിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഭൂരിഭാഗം കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *