Posted By Editor Editor Posted On

കുവൈത്തിൽ പവർക്കട്ട് സമയങ്ങളിൽ ഇക്കാര്യം ശ്രദ്ധിക്കണം; അഗ്നി ശമന, രക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്

കുവൈത്തിൽ വൈദ്യുതി, മന്ത്രാലയം പ്രഖ്യാപിച്ച പവർക്കട്ട് സമയങ്ങളിൽ കെട്ടി ടങ്ങളിലെ ലിഫ്റ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കുവൈത്ത് അഗ്നി ശമന, രക്ഷാ വിഭാഗം പൊതു ജനങ്ങളോട് ആഹ്വാനം ചെയ്തു.ലിഫ്റ്റിന്റെ പ്രവർത്തനം നിലയ്ക്കുകയോ വൈദ്യുതി ബന്ധം വിഛേദി ക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ പരിഭ്രാന്തരാകാതെ ശാന്തരായിരിക്കണമെന്നും കുവൈത്ത് അഗ്നി ശമന രക്ഷാ വിഭാഗം പൊതു സമ്പർക്ക വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗരീബ്, മുന്നറിയിപ്പ് നൽകി. സഹായത്തിനായി അലാറം ബട്ടൺ അമർത്തുകയും ലിഫ്റ്റിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്യരുത്.. ഇത് ജീവന് തന്നെ ഭീഷണിയായേക്കും. മാനസിക പിരിമുറക്കം ഒഴിവാക്കുവാനായി സഹായം എത്തുന്നതുവരെ ലിഫ്റ്റിന്റെ തറയിൽ ഇരുന്ന് കാത്തിരിക്കണമെന്നും, അടിയന്തിര ഘട്ടങ്ങളിൽ സഹായം ആവശ്യമുള്ളവർ 112 എന്ന എമർജൻസി നമ്പറിൽ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *