Posted By Editor Editor Posted On

കുവൈറ്റിൽ ക്രിമിനൽ കേസിൽ ജയിലിലുള്ള ഭര്‍ത്താവിന് മൊബൈൽ വേണം, ക്യാരിയറായത് ഭാര്യ, കടത്താൻ ശ്രമിക്കുന്നതിനിടെ അറസ്റ്റ്

സെൻട്രല്‍ ജയിലിൽ തടവിലുള്ള ഭര്‍ത്താവിന് മൊബൈൽ ഫോൺ കൈമാറാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ. കുവൈത്തിലാണ് സംഭവം ഉണ്ടായത്. സെൻട്രൽ ജയിൽ ഇൻസ്പെക്ടർമാർ നാല്പതുകാരിയായ ഒരു സ്ത്രീയെ സുലൈബിയ പൊലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തു. ക്രിമിനൽ കുറ്റങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്ന ഭർത്താവിനായി മൊബൈൽ ഫോൺ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. സ്ത്രീ ജയിലിന്‍റെ സന്ദർശന വിഭാഗത്തിൽ എത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പതിവ് പരിശോധനയിൽ വസ്ത്രങ്ങളിൽ ഒളിപ്പിച്ച നിലയിൽ ഒരു മൊബൈൽ ഫോൺ കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഭർത്താവ് ഫോൺ ആവശ്യപ്പെട്ടെന്നും അത് കൈമാറാൻ ഉദ്ദേശിച്ചിരുന്നെന്നും അവർ സമ്മതിച്ചതായി സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്യുകയും പിടിച്ചെടുത്ത ഫോണിനൊപ്പം അവരെ പൊലീസിന് കൈമാറുകയും ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *