
കുവൈറ്റിൽ 53 പ്രദേശങ്ങളിൽ പവർ കട്ട്
കുവൈറ്റിൽ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതോടെ രണ്ട് മണിക്കൂര്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച ഉച്ചസമയത്തെ താപനില വർധനവ് വൈദ്യുതി ലോഡ് സൂചികയെ അതിന്‍റെ ഏറ്റവും കടുത്ത പരിധിയിലേക്ക് തള്ളിവിട്ടു. ഉച്ചയ്ക്ക് മൂന്നിന് 12,400 മെഗാവാട്ട് രേഖപ്പെടുത്തിയതോടെ വൈദ്യുതി ഉപയോഗം റെഡ് സോൺ കടന്നു. ഇതോടെ 45 റെസിഡൻഷ്യൽ, അഞ്ച് വ്യാവസായിക, മൂന്ന് കാർഷിക എന്നിങ്ങനെ 53 പ്രദേശങ്ങളിൽ രണ്ട് മണിക്കൂർ പവർകട്ട് ഷെഡ്യൂൾ ചെയ്യാൻ വൈദ്യുതി മന്ത്രാലയം തീരുമാനിച്ചു. എല്ലാ വൈദ്യുതി ഉൽപ്പാദന നിലയങ്ങളുടെയും മൊത്തം ഉൽപ്പാദന ശേഷിയായ 18,600 മെഗാവാട്ടിനേക്കാൾ ഏകദേശം 6,200 മെഗാവാട്ട് കുറവാണ് ബുധനാഴ്ച സൂചിക രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ലോഡ് എന്ന് മന്ത്രാലയത്തിലെ വൃത്തങ്ങൾ പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)