
കുവൈത്തിൽ തടവുകാരുടെ ആവശ്യങ്ങൾക്കായി സൂപ്പർ മാർക്കറ്റ്
കുവൈത്തിൽ ജയിലിൽ കഴിയുന്ന തടവുകാരുടെ ആവശ്യങ്ങൾക്കായി സൂപ്പർ മാർക്കറ്റ് തുറന്നു പ്രവർത്തിച്ചു. ആക്ടിംഗ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫിൻ്റെയും ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് സലേം അൽ-നവാഫിൻ്റെയും നിർദ്ദേശത്തെ തുടർന്നാണ് പുതിയ പദ്ധതി. പോലീസ് അസോസിയേഷനും , ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷനുമായി സഹകരിച്ച്,കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.സബഹാൻ പ്രദേശത്താണ് സൂപ്പർ മാർക്കറ്റിന്റെ പ്രവർത്തനം. തടവിൽ കഴിയുന്ന തങ്ങളുടെ ബന്ധുക്കൾക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കളും ജയിലിൽ അനുവദനീയമായ മറ്റു സാധനങ്ങളും ഫോൺ വഴിയോ അല്ലെങ്കിൽ ഇതിനായുള്ള പ്രത്യേക ആപ്പ് വഴിയോ ഓർഡർ നൽകാൻ കഴിയുന്നതാണ് പുതിയ സംവിധാനം..ഡെലിവറി ജീവനക്കാർ ജയിലിൽ എത്തി റിസീപ്റ്റ് ഉൾപ്പെടെ ഇവ അതാത് തടവുകാർക്ക് സുരക്ഷിതമായി കൈമാറും. . തടവുകാരുടെ ബന്ധുക്കൾക്ക് സൂപ്പർ മാർക്കറ്റിൽ പോകാതെ തന്നെ ഓൺ ലൈൻ വഴി ഓർഡർ നൽകുവാനും പണം അടക്കുവാനുമുള്ള പുതിയ ഇലക്ട്രോണിക് സേവനവും ഉടൻ തന്നെ ആരംഭിക്കും.
തടവുകാരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും അവ പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യമിട്ടു കൊണ്ടാണ് ഈ പദ്ധതി എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ജയിലുകളിൽ തടവുകാർക്ക് പണം കൈമാറുന്നത് നിരോധിച്ചതായും മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)