സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ ‘സഹൽ’ വഴി പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചതായി നീതിന്യായ മന്ത്രാലയം അറിയിച്ചു. ഇനി കേസുകളെക്കുറിച്ചുള്ള അറിയിപ്പുകൾ ബന്ധപ്പെട്ട കക്ഷികൾക്ക് ഓൺലൈൻ വഴി ലഭ്യമാകും.‘തവാസുൽ’ സേവനം വഴി 24 മണിക്കൂറും വിവരങ്ങൾ അന്വേഷിക്കാനുമാകും. മന്ത്രിതല തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സേവനം നിലവിൽ വന്നത്. ആപ്ലിക്കേഷൻ വഴി അറിയിപ്പ് ലഭിച്ച നിമിഷം മുതൽ അതിന് നിയമപ്രാബല്യമുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Related

കുവൈത്ത് സിറ്റി: സർക്കാർ ഏകജാലക ആപ്ലിക്കേഷനായ സഹേൽ ആപ്പിൽ പുതിയ സേവനം അവതരിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. വർക്ക് പെർമിറ്റ് റദ്ദാക്കൽ, റെസിഡൻസ് ഭേദഗതി തുടങ്ങിയ സേവനങ്ങളാണ് ആപ്പിൽ പുതുതായി ചേർത്തത്. ഇതോടെ രാജ്യത്തെ സ്ഥാപനങ്ങൾക്കും വ്യാപാര കമ്പനികൾക്കും ഓൺലൈൻ വഴി ജീവനക്കാരുടെ വർക്ക് പെർമിറ്റ് സേവന ഇടപാടുകൾ നടത്താൻ സാധിക്കും. ആപ് വഴി ലഭിക്കുന്ന അപേക്ഷകൾ അവലോകനം ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കും. തുടർന്ന് അപേക്ഷയുടെ സ്റ്റാറ്റസ്…
In "Kuwait"

ഡ്രൈവിങ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകൾ ഇനി സഹൽ ആപ് വഴി. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയുള്ള ഡ്രൈവിങ് ടെസ്റ്റ് അപ്പോയിന്റ്മെന്റ് ബുക്കിങ് ബുധനാഴ്ച മുതൽ താൽക്കാലികമായി നിർത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇനി മുതൽ ഏകീകൃത ഗവൺമെന്റ് ഇലക്ട്രോണിക് സേവന ആപ്ലിക്കേഷനായ സഹൽ വഴിയേയാണ് ബുക്കിങ്ങുകൾ നടത്താനാകുക.ട്രാഫിക് സംവിധാനം മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റലൈസ് ചെയ്യുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റമെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ട്രാഫിക് സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പൗരന്മാർക്കും പ്രവാസികൾക്കും…
In "Kuwait"

സര്‍ക്കാര്‍ ഏകജാലക ആപ്ലിക്കേഷനായ സഹൽ ആപ്പിൽ പുതിയ സേവനം അവതരിപ്പിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഗാർഹിക തൊഴിലാളികൾക്ക് ആബ്സന്‍സ് പെർമിറ്റ് നൽകുന്നതിനുള്ള സേവനമാണ് പുതുതായി ചേര്‍ത്തത്.ഇതോടെ ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്ത് കഴിയുന്ന ഗാർഹിക തൊഴിലാളികളുടെ റെസിഡന്‍സി സ്റ്റാറ്റസ് സ്വമേധയാ റദ്ദാവുന്നത് തടയാന്‍ കഴിയും. കുവൈത്തി സ്പോൺസറാണ് സഹല്‍ ആപ് വഴി ഇതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടത്. എന്നാൽ, തൊഴിലാളിയുടെ താമസരേഖ കാലാവധി ഈ കാലയളവിൽ സാധുവായിരിക്കണമെന്ന് അധികൃതര്‍…
In "Kuwait"
Comments (0)