
പുതിയ നിയമം; കുവൈറ്റിൽ വാഹനം ഓടിക്കുമ്പോൾ അമിതശബ്ദം പുറപ്പെടുവിച്ചാൽ 50 ദിനാർ വരെ പിഴ
കുവൈറ്റിൽ പുതിയ ട്രാഫിക് നിയമം അനുസരിച്ച് അമിതശബ്ദത്തിൽ കാറിൽ പാട്ട് വെച്ചാൽ നിയമനടപടികൾ. 30-50 ദിനാർ വരെ പിഴ ലഭിക്കുമെന്നാണ് പുതിയ നിർദേശം. ഏപ്രിൽ 22 ന് ഇത് പ്രാബല്യത്തിൽ വരും. പിഴ കോടതിയിലേക്ക് റഫർ ചെയ്യും, ഒത്തുതീർപ്പ് ഉത്തരവ് 15 ദിനാർ ആയിരിക്കും. ഏപ്രിൽ 22 ന് പ്രാബല്യത്തിൽ വരുന്ന പുതിയ ട്രാഫിക് നിയമ ഭേദഗതികളിലാണ് ഈ തീരുമാനം,
വാഹനമോടിക്കുമ്പോൾ കണ്ണട ധരിക്കാത്തത് പുതിയ ഗതാഗത നിയമത്തിന്റെ ലംഘനമാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഈ ലംഘനത്തിനുള്ള പിഴ കോടതിയിൽ റഫർ ചെയ്യുമ്പോൾ 30-50 ദിനാർ വരെയും ഒത്തുതീർപ്പ് ഉത്തരവിന് 15 ദിനാർ വരെയും ആണെന്ന് അവർ വിശദീകരിച്ചു. അതോടൊപ്പം വാഹനമോടിക്കുമ്പോൾ നിഖാബ് അല്ലെങ്കിൽ ബുർഖ ധരിച്ചാലും നിയമലംഘനമായി കണക്കാക്കി പിഴ 50 വരെ ഈടാക്കും, അതേസമയം ഒത്തുതീർപ്പ് ഉത്തരവിന്റെ തുക 15 ദിനാറിൽ എത്തും, കൂടാതെ ലംഘനത്തിന് തടവ് ഉണ്ടാകില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)