
കുവൈറ്റ് വഴിയുള്ള യാത്രക്കാർക്ക് സന്തോഷ വാർത്ത; പുതിയ ടൂറിസ്റ്റ് ട്രാന്‍സിറ്റ് വിസ ഏർപ്പെടുത്തുന്നു
കുവൈറ്റിലെ ടൂറിസം മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി കുവൈത്ത് പുതിയ ടൂറിസ്റ്റ് ട്രാന്‍സിറ്റ് വിസാ സംവിധാനം നടപ്പിലാക്കാന്‍ ആലോചിക്കുന്നു. ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ വന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസം രംഗത്ത് ലഭിച്ച പുതിയ ഉണര്‍വ് നിലനിര്‍ത്തുന്നതിനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ടൂറിസത്തിന്റെ പങ്ക് വര്‍ധിപ്പിക്കുന്നതിനുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇത്തരമൊരു ആലോചന.
പുതിയ വിസാ സംവിധാനമനുസരിച്ച്, ട്രാന്‍സിറ്റ് ടൂറിസ്റ്റുകള്‍ക്ക് കുവൈറ്റ് വഴി യാത്ര ചെയ്യുന്നതിനുള്ള കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. രാജ്യത്തെ ദേശീയ വിമാന കമ്പനികളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി, ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നിശ്ചിത കാലയളവില്‍ കുവൈത്തില്‍ ചെലവഴിക്കാനുള്ള അനുമതി ലഭ്യമാകും.വിസ നേടുന്നതിന് മുന്‍കൂര്‍ അപേക്ഷ സമര്‍പ്പിക്കുകയും അധികൃതരില്‍ നിന്ന് അനുമതി നേടുകയും വേണം. നിശ്ചിത കാലാവധി കഴിഞ്ഞാല്‍ വിസ പുതുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കില്ല. യൂറോപ്പ്, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയ്ക്കിടയില്‍ കുവൈത്ത് പ്രധാനപ്പെട്ട ട്രാന്‍സിറ്റ് കേന്ദ്രമായി മാറിയ സാഹചര്യത്തില്‍ ഈ പുതിയ വിസാ സംവിധാനം കൂടുതല്‍ പ്രയോജനകരമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)