Posted By Editor Editor Posted On

കുവൈത്തിൽ 200ൽ അധികം തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ നഴ്സ് വേണം; പ്രാഥമിക ശുശ്രൂഷ സൗകര്യം ഒരുക്കണം

കുവൈത്തിൽ തൊഴിലാളികളുടെ പാർപ്പിട സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാനവ ശേഷി പൊതു സമിതി ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചു. സർക്കാർ കരാർ കമ്പനികളിലെയും മറ്റ് കമ്പനികളിലെയും ജീവനക്കാർക്ക് ബാധകമാക്കുന്ന പുതിയ നിബന്ധനകളും ഇതോടൊപ്പം ഏർപ്പെടുത്തി.
200ൽ അധികം തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ പരിശീലനം നേടിയ ഒരു നഴ്സിന്റെ മേൽനോട്ടത്തിൽ പ്രാഥമിക ശുശ്രൂഷ സൗകര്യം ഒരുക്കണമെന്നതാണ് ഇതിൽ പ്രധാനം . തൊഴിലാളികളുടെ താമസസ്ഥലം മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. കെട്ടിടങ്ങളിൽ
ഭക്ഷ്യവസ്തുക്കൾ സംഭരിക്കുമ്പോൾ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിബന്ധനകളിൽ സൂചിപ്പിക്കുന്നു.
അടുക്കളയിൽ പോർസലൈൻ ടൈൽസ് കവർ ചെയ്യുകയും
എക്സോസ്റ്റ് ഫാനുകൾ, ഫ്രിഡ്ജ്, ഗ്യാസ് സ്റ്റൗവ്, വാട്ടർ ഫിൽട്ടർ, മാലിന്യ പെട്ടി മുതലായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യണം.
വൈദ്യുതി ബോക്സുകൾ, ഭിത്തികൾ, നിലം , മേൽക്കൂര എന്നിവയുടെ അറ്റകുറ്റപ്പണികൾ സമയാ സമയങ്ങളിൽ നടത്തണം.ഇതിനു പുറമെ തൊഴിലാളികളുടെ വേതനം അതാത് മാസം ഏഴാം തീയതിക്ക് മുമ്പായി ബാങ്ക് അക്കൗണ്ടിൽ അടയ്ക്കണം. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് നിയമ നടപടി നേരിടേണ്ടി വരുംമെന്നും മാനവ ശേഷി സമിതി അധികൃതർ പുറപ്പെടുവിച്ച നിർദേശത്തിൽ വ്യക്തമാക്കുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *