
‘അവസാനമായി ഒരു നോക്ക്’, കുടുംബത്തിന് പാസ്പോര്‍ട്ട് ലഭിച്ചിട്ടില്ല; വധശിക്ഷ നടപ്പാക്കിയ ഇന്ത്യക്കാരിയുടെ കബറടക്കം വൈകിയേക്കും
വധശിക്ഷ നടപ്പാക്കിയ ഇന്ത്യക്കാരിയുടെ ഖബറടക്കം വൈകിയേക്കും. ഉത്തർപ്രദേശ് സ്വദേശിനി ഷെഹ്സാദി ഖാന്‍റെ ഖബറടക്ക ചടങ്ങ് വൈകിയേക്കും. ഇന്ത്യൻ ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞ് മരിച്ച കേസിലാണ് യുഎഇ വധശിക്ഷ നടപ്പാക്കിയത്. ഇന്ന് അബുദാബിയിൽ കബറടക്കം നടത്താനാണ് നിശ്ചയിച്ചിരുന്നത്. എങ്കില്‍ ചടങ്ങിന് എത്താനിരുന്ന ബന്ധുക്കളുടെ പാസ്പോർട്ട് ലഭിച്ചിട്ടില്ല. അതിനാല്‍ വൈകുമെന്നാണ് സൂചന. ഇക്കാര്യം ഇന്ത്യൻ എംബസി യുഎഇ അധികൃതരെ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ചയ്ക്കകം കബറടക്കം നടത്തണമെന്നാണ് യുഎഇ നിർദേശം. ഇതിനുള്ളില്‍ ബന്ധുക്കളെ യുഎഇയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ എംബസി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)