
കുവൈറ്റ് ബാങ്കുകൾക്ക് നീണ്ട അവധി; പ്രവാസികൾ നാടിലേക്ക് അയക്കുന്ന പണം എത്താൻ വൈകുന്നു
കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ മണി എക്സ്ചേഞ്ചുകൾ വഴി പ്രവാസികൾ നാട്ടിലേക്ക് അയച്ച പണം കൈമാറുന്നത് വൈകുന്നു. കഴിഞ്ഞ ആഴ്ച മുതൽ നാട്ടിലേക്ക് അയച്ച പണം പലരുടെയും അകൗണ്ടുകളിൽ ഇത് വരെ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിൽ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഫെബ്രുവരി 25 മുതൽ മാർച്ച് ഒന്ന് വരെ അവധിയായിരുന്നു. ഈ ദിവസങ്ങളിൽ പ്രാദേശിക ബാങ്കുകളുടെ പ്രവർത്തനം മുടങ്ങിയതിനെ തുടർന്ന് അതാത് രാജ്യങ്ങളിലെ തങ്ങളുടെ ബാങ്ക് അകൗണ്ടുകളിൽ ആവശ്യമായ ഫണ്ട് കൈമാറുവാൻ സാധിക്കാത്തത്തിനെ തുടർന്നാണ് ഉപഭോക്താകൾക്ക് പണം ലഭിന്നതിൽ കാല താമസം നേരിടുന്നത് എന്നാണ് എക്സ്ചേഞ്ച് കമ്പനികളുടെ വിശദീകരണം.രാജ്യത്ത് തുടർച്ചയായി ബാങ്ക് അവധികൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് എക്സ്ചേഞ്ച് കമ്പനികൾ സാധാരണയായി മുൻകരുതൽ നടപടികൾ സ്വീകരിക്കാറുണ്ട്.എന്നാൽ പല തൊഴിലാളികൾക്കും പ്രതി മാസ ശമ്പളം ഇത്തവണ നേരത്തെ ലഭിച്ചതും റമദാൻ മാസത്തിന് മുന്നോടിയായി പ്രവാസികളുടെ പണം അയക്കൽ വർദ്ധിച്ചതുമാണ് പ്രതിസന്ധിക്ക് കാരണമായതെന്നും എക്സ്ചേഞ്ച് കമ്പനികൾ പറയുന്നു.കഴിഞ്ഞ ബുധനാഴ്ചയോടെ പല എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിൽ ഉണ്ടായിരുന്ന ഫണ്ട് തീരുകയും ,നീണ്ട ബാങ്ക് അവധി കാരണം ഇത് പുനഃസ്ഥാപിക്കുവാനും സാധിച്ചില്ല. പണം എത്താൻ വൈകുന്നത് മൂലം രാജ്യത്തെ എക്സ്ചേഞ്ച് കമ്പനി ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ വാക്കേറ്റങ്ങൾ നടന്നതായും റിപ്പോർട്ടുണ്ട്. ഈ അവസ്ഥ വിപണിയിൽ അപൂർവമായി ഉണ്ടാകുന്ന സംഭവമാണ്. ഞായറാഴ്ച പ്രാദേശിക ബാങ്കുകളുടെ പ്രവർത്തനം പുനരാരംഭിച്ചതിനുശേഷം തിങ്കളാഴ്ചയ്ക്കുള്ളിൽ എല്ലാ മുടങ്ങിക്കിടക്കുന്ന ഇടപാടുകളും ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് എത്തിക്കുമെന്ന് എക്സ്ചെഞ്ച് കമ്പനികൾ ഉപഭോക്താകൾക്ക് ഉറപ്പ് നൽകി.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)