
കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ കണക്കുകൾ പുറത്ത്; വിശദാംശങ്ങൾ ഇങ്ങനെ
കുവൈത്തിൽ ആകെ 7 ലക്ഷത്തി 80 ആയിരത്തി 930 ഗാർഹിക തൊഴിലാളികൾ ജോലി ചെയ്യുന്നതായി സിവിൽ ഇൻഫർമേഷൻ ബ്യൂറോ പുറത്തു വിട്ട സ്ഥിതി വിവര കണക്കുകൾ വ്യക്തമാക്കുന്നു.രാജ്യത്ത് ആകെ 15 ലക്ഷത്തോളം കുവൈത്തി പൗരന്മാണ് ഉള്ളത്. അതായത് പൗരന്മാരിൽ രണ്ട് പേരിൽ ഒരാൾക്ക് ഒരു ഗാർഹിക തൊഴിലാളി വീതം ഉള്ളതായാണ് സ്ഥിതി വിവരക്കണക്ക് സൂചിപ്പിക്കുന്നത്. ഗാർഹിക തൊഴിലാളികളിൽ ഏറ്റവും അധികം പേർ ഇന്ത്യകാരാണ്. 3ലക്ഷത്തി 28ആയിരത്തി ,487 ഇന്ത്യക്കാരാണ് കുവൈത്തിൽ ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്നത്. അതായത് രാജ്യത്തെ മൊത്തം ഗാർഹിക തൊഴിലാളികളിൽ 42 ശതമാനവും ഇന്ത്യക്കാരാണ്.ഇന്ത്യക്കാർക്ക് തൊട്ടു പിന്നിൽ ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളാണ് ഉള്ളത്.1ലക്ഷത്തി 50,ആയിരത്തി 136 ഫിലിപ്പീനോ തൊഴിലാളികളാണ് ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്നത് .ശ്രീലങ്കൻ ഗാർഹിക തൊഴിലാളികളുടെ എണ്ണം 1ലക്ഷത്തി 33 ആയിരത്തി ,517 ആണ് . ബംഗ്ലാദേശ് (87,255) നേപ്പാളി (47,008)
ബെനിൻ( 9,195), എത്യോപ്യ (8,593), മാലി (3,180), ഇന്തോനേഷ്യ (1,787) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ നിന്ന് കുവൈത്തിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ കണക്ക്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)