Posted By Editor Editor Posted On

കരാർ പ്രവർത്തികൾ വാഗ്ദാനം ചെയ്തും വ്യാജ ചെക്ക് നൽകി തട്ടിപ്പ്; കുവൈത്തിൽ നിന്ന് മലയാളികളടക്കമുള്ള സംഘം മുങ്ങി

കുവൈത്തിൽ വിവിധ കമ്പനികളുടെ പേരിൽ കരാർ പ്രവർത്തികൾ വാഗ്ദാനം ചെയ്തും വ്യാജ ചെക്ക് നൽകി സാധനങ്ങൾ വാങ്ങിയും തട്ടിപ്പ് നടത്തി മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ള സംഘം മുങ്ങിയതായി പരാതി..യാസർ, ആദം ആന്റണി, ഔസേഫ് എന്നീ മൂന്ന് മലയാളികളും ജമീൽ എന്ന ഉത്തരേന്ത്യക്കാരനും ഉൾപ്പെടുന്നതാണു തട്ടിപ്പ് സംഘം. കാറ്ററിംഗ് കരാർ വാഗ്ദാനം നൽകി മലയാളി റെസ്റ്റോറന്റ് ഉടമകളിൽ നിന്നും പണം തട്ടിയതായി ഇവർക്കെതിരെ നേരത്തെ പരാതി ഉയർന്നിരുന്നു. ഇതേ സംഘം തന്നെയാണ് മറ്റു മേഖലകളിലെ സ്ഥാപനങ്ങളിൽ നിന്നും പണം തട്ടിയെടുത്തതായി ഇപ്പോൾ വിവരം ലഭിച്ചിരിക്കുന്നത്.വളരെ ആസൂത്രിതമായി നടത്തിയ തട്ടിപ്പ് ആയതിനാൽ ഇവരുടെ കൂടുതൽ വ്യക്തി വിവരങ്ങൾ ലഭ്യമായിട്ടില്ല. WAKAD INTERNATIONAL എന്ന കമ്പനിയുടെ പേരിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. കോട്ടയം മണർക്കാട് സ്വദേശിയും ഇവരുടെ തട്ടിപ്പിന് ഇരയായതായാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരം. കഴിഞ്ഞ ജനുവരി 7 ന് WAKAD ഇന്റർനാഷണൽ എന്ന കമ്പനിയുടെ കോഡിനേറ്റർ ആണെന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ട് ഇദ്ദേഹത്തിന് ലഭിച്ച ഒരു ഫോൺ കോൾ ആണ് തട്ടിപ്പിലേക്ക് നയിച്ചത്. കമ്പനിയുടെ വെബ്സൈറ്റിൽ നിന്നാണ് താങ്കളുടെ നമ്പർ ലഭിച്ചതെന്ന് അറിയിച്ചു കൊണ്ടാണ് ഫോൺ വിളിച്ച സ്ത്രീ സംഭാഷണം ആരംഭിച്ചത് 20 ൽ പരം ഷിപ്പിംഗ് ലൈൻ കമ്പനികൾക്ക് കപ്പൽ ശുചീകരണത്തിനായി ഉപയോഗിക്കുന്ന CAUSTIC SODA വിതരണത്തിന് തങ്ങൾക്ക് കരാർ ലഭിച്ചിട്ടുണ്ടെന്നും പ്രതിമാസം 20 മെട്രിക് ടൺ ഉൽപ്പന്നം ആവശ്യമുണ്ടെന്നുമായിരുന്നു ഫോൺ വിളിച്ച സ്ത്രീ ഇദ്ദേഹത്തെ അറിയിച്ചത്. തുടർ ചർച്ചകൾക്കായി കമ്പനി മാനേജർക്ക് താങ്കളുടെ ഓഫീസ് സന്ദർശിക്കാൻ താല്പര്യമുള്ളതായും ഇവർ ഇദ്ദേഹത്തെ അറിയിച്ചു എന്നാൽ പുതിയ കസ്റ്റമർ ആയതിനാൽ താൻ നിങ്ങളുടെ ഓഫീസിലേക്ക് വരാമെന്നു ഇദ്ദേഹം ഫോൺ വിളിച്ച സ്ത്രീയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹം സാൽമിയയിലെ സലാം കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഇവരുടെ ഓഫീസ് സന്ദർശിക്കുകയും തുടർ ചർച്ചകൾ നടത്തുകയും ചെയ്തു. അത്യാഡംബര രീതിയിൽ ആയിരുന്നു ഓഫീസിലെ സജ്ജീകരണങ്ങൾ.ഇത് കൊണ്ട് തന്നെ യാതൊരു വിധ സംശയങ്ങളും ഇദ്ദേഹത്തിന് തോന്നിയുമില്ല.ഓഫീസ് മാനേജർ എന്ന് പരിചയപ്പെടുത്തിയ ആദം ആന്റണി എന്ന മലയാളിയാണ് ഇദ്ദേഹവുമായി വാണിജ്യ ചർച്ചകൾ നടത്തിയത്. തുടർന്ന് ഉൾപ്പന്നത്തിനുള്ള ഓർഡർ നൽകുകയും ചെയ്തു. പുതിയ കസ്റ്റമർ ആയതിനാൽ വിലയുടെ 50 ശതമാനം മുൻ കൂർ ആയി നൽകണമെന്നും ബാക്കി തുക ഉൽപ്പന്നം വിതരണം ചെയ്യുന്ന വേളയിൽ നൽകണമെന്നും ഇദ്ദേഹം ആദം ആന്റണിയോട് ആവശ്യപ്പെട്ടു. എന്നാൽ 30 ദിവസം കഴിഞ്ഞാൽ മാത്രമേ പണം നൽകാൻ കഴിയുള്ളൂ എന്നായിരുന്നു ആദം ആന്റണിയുടെ മറുപടി . തുടർന്നുള്ള ചർച്ചയിൽ ഫെബ്രുവരി 12 നും 23 നും പണം മാറാനാകുന്ന തരത്തിൽ രണ്ട് പോസ്റ്റ്‌ ഡേറ്റ് ചെക്കുകൾ നൽകാമെന്ന് ഇരുവരും ധാരണയാകുകയും. 9920 ദിനാറിന്റെ ന്റെ രണ്ട് ചെക്കുകൾ ഇദ്ദേഹത്തിനു ഓഫീസിൽ എത്തി കൈമാറുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഉൾപ്പന്നം വിതരണം ചെയ്യുകയും ചെയ്തു. എന്നാൽ ഈ മാസം 13ന് ചെക്ക് ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്തപ്പോൾ അക്കൗണ്ടിൽ പണമില്ലാതെ ചെക്ക് മടങ്ങിയതോടെയാണ് വഞ്ചിക്കപ്പെട്ടതായി ഇദ്ദേഹം തിരിച്ചറിയുന്നത്. തുടരന്വേഷണത്തിൽ കുവൈത്തിലെ മറ്റു നിരവധി സ്ഥാപനങ്ങളിൽ നിന്നും സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി അറിയാൻ കഴിഞ്ഞുവെന്ന് ഇദ്ദേഹം അറിയിച്ചു. തട്ടിപ്പ് സംഘം നിലവിൽ ദുബായിൽ കഴിയുകയാണെന്ന് വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.പ്രമുഖ കമ്പനിയിലെ ജീവനക്കാർക്ക് കാറ്ററിംഗ് സേവന കരാർ ലഭിച്ചുവെന്ന് അവകാശപ്പെട്ട് കൊണ്ട് റെസ്റ്റോറന്റ് ഉടമകളിൽ നിന്ന് ചില മലയാളികൾ അതി വിദഗ്ദമായി പണം തട്ടിയതായി കഴിഞ്ഞ മാസം വാർത്തയുണ്ടായിരുന്നു. അതെ സംഘം തന്നെയാണ് ഈ തട്ടിപ്പിന് പിന്നിലും എന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. തട്ടിപ്പിന് ഇരയായവർ തമ്മിൽ നടത്തിയ ആശയ വിനിമയത്തിലൂടെയാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്.. ഇതിനു പുറമെ നിരവധി ട്രാവൽ ഏജൻസികളും ഇവരുടെ തട്ടിപ്പിന് ഇരയായ വിവരങ്ങളും ഇപ്പോൾ പുറത്തു വരുന്നുണ്ട്.സംഘത്തിൽ ഉൾപ്പെട്ട മൂന്ന് മലയാളികളുടെയും ഒരു ഉത്തരെന്ത്യക്കാരന്റെയും ഫോട്ടോകൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്..ജമീൽ എന്ന ഉത്തരേന്ത്യൻ സ്വദേശിയുടെ കുവൈത്ത് സിവിൽ ഐ ഡി കാർഡും തട്ടിപ്പിന് ഇരയായവർക്ക് ലഭിച്ചിട്ടുണ്ട്.എന്നാൽ ഇയാളുടെ സിവിൽ ഐ ഡിയിൽ രേഖപ്പെടുത്തിയ ഐ ഡി നമ്പർ എഡിറ്റ്‌ ചെയ്തു മാറ്റിയതായും വ്യക്തമായിട്ടുണ്ട്.ഇത് കൊണ്ട് തന്നെ തട്ടിപ്പ് സംഘം പരിചയപ്പെടുത്തിയത് പ്രകാരമുള്ള ഇവരുടെ പേരുകൾ യതാർത്ഥമാണോ എന്നതും സംശയിക്കപ്പെടുന്നുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *