Posted By Editor Editor Posted On

റിട്ടയർമെന്റ് സമ്പാദ്യം പ്ലാൻ ചെയ്യുന്നുണ്ടോ?, അറിയാം നാലു ശതമാനം റൂൾ?; വിശദാംശങ്ങൾ ഇങ്ങനെ

റിട്ടയർമെന്റ് ലൈഫ് സമാധാനത്തോടെ ജീവിച്ച് തീർക്കാനായി ചെറുപ്പത്തിൽ തന്നെ സേവിങ് ആരംഭിക്കുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. വിരമിച്ചതിന് ശേഷമുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുമ്പോൾ വെല്ലുവിളി ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ സമ്പാദ്യശീലം നേരത്തെ തുടങ്ങുന്നത്. ഇത്തരത്തിൽ കൂട്ടിവെയ്ക്കുന്ന പണം വിരമിച്ച ശേഷം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതും ഒരു പ്രധാന ചോദ്യമായി ഉയർന്നുവരുന്നുണ്ട്. ഈ ഒരു ചോദ്യത്തിന് മികച്ച ഉത്തരം എന്ന നിലയിൽ നാലു ശതമാനം റൂൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്.

നാലു ശതമാനം റൂൾ എന്ന ആശയത്തിന്റെ പിന്നിൽ ആര്?

1990 കളിൽ സാമ്പത്തിക ഉപദേഷ്ടാവായ ബിൽ ബെൻഗെൻ വികസിപ്പിച്ചെടുത്തതാണ് നാലു ശതമാനം റൂൾ. വിരമിച്ചവർക്കുള്ള ഒരു സാമ്പത്തിക ആസൂത്രണ ഉപാധി എന്ന നിലയിലാണ് ഇത് വികസിപ്പിച്ചത്. 1926 മുതൽ 1976 വരെയുള്ള മാർക്കറ്റ് ഡാറ്റ വിശകലനം ചെയ്ത ബെൻഗെൻ, 30 വർഷത്തിനിടയിലെ റിട്ടയർമെന്റ് പോർട്ട്‌ഫോളിയോകളുടെ പ്രകടനം പരിശോധിച്ചാണ് ഈ തിയറി മുന്നോട്ടുവെച്ചത്.

നാലുശതമാനം റൂൾ എന്താണ്?

വിരമിക്കലിന്റെ ആദ്യ വർഷത്തിൽ മൊത്തം നിക്ഷേപത്തിന്റെ 4 ശതമാനം പിൻവലിക്കുകയും പണപ്പെരുപ്പം കണക്കിലെടുത്ത് പ്രതിവർഷം ഈ തുക ക്രമീകരിക്കുകയും ചെയ്യുന്ന വ്യക്തികൾക്ക് ദീർഘകാലത്തേക്ക് അവരുടെ സമ്പാദ്യം നിലനിർത്താൻ കഴിയുമെന്നതാണ് ഈ തിയറി. വിരമിക്കൽ സമയത്ത് സാമ്പത്തിക മാനേജ്‌മെന്റ് ബാലൻസ് ചെയ്യാൻ സഹായിക്കുന്നതാണ് ഈ റൂൾ എന്നാണ് അവകാശവാദം.

മാസംതോറും 5000 രൂപ മാത്രം, നിങ്ങൾക്ക് കോടീശ്വരനാകാം!; ഇതാ ഒരു നിക്ഷേപ പദ്ധതി

നേട്ടം

ഈ തിയറി ലളിതമാണ്. എളുപ്പം മനസിലാക്കാൻ സാധിക്കുന്നതാണ്.

വിരമിച്ചതിന് ശേഷമുള്ള 30 വർഷത്തേക്ക് നിലനിൽക്കാൻ രൂപകൽപ്പന ചെയ്ത പ്ലാനാണിത്

പണപ്പെരുപ്പത്തിനും വ്യക്തിഗത സാഹചര്യങ്ങൾക്കും അനുസരിച്ച് ക്രമീകരിക്കാൻ കഴിയും.

വിപണി പ്രകടനത്തെ അടിസ്ഥാനമാക്കി, ഇത് വിശ്വസനീയമായ ഒരു തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്

പോരായ്മകൾ

വിപണിയിലെ ഏറ്റക്കുറച്ചിലുകൾ കണക്കിലെടുക്കുന്നതിൽ ഇതിന്റെ പരാജയമാണ് ഒരു പ്രധാന പോരായ്മ. ആരോഗ്യ സംരക്ഷണ ചെലവുകൾ പോലുള്ള അപ്രതീക്ഷിത ചെലവുകൾ ഇത് അഭിസംബോധന ചെയ്യുന്നില്ല.

30 വർഷത്തെ സമയപരിധിക്ക് നാലു ശതമാനം റൂൾ പൊതുവെ അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുന്നു. കൂടുതൽ ആയുർദൈർഘ്യമുള്ള വ്യക്തികൾക്കോ ദീർഘകാലത്തേക്ക് സമ്പാദ്യം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കോ ഈ റൂൾ അപര്യാപ്തമാണെന്ന് തോന്നിയേക്കാം. അതിനാൽ, നാലു ശതമാനം റൂൾ തെരഞ്ഞെടുക്കുന്നതിന് മുൻപ് ഇതര നിക്ഷേപ ഓപ്ഷനുകൾ കൂടി പഠിക്കുന്നത് നല്ലതായിരിക്കും.

വിപണിയിലെ ചാഞ്ചാട്ടം: മോശം വിപണി പ്രകടനം, പ്രത്യേകിച്ച് വിരമിക്കലിന്റെ തുടക്കത്തിൽ, സമ്പാദ്യം വേഗത്തിൽ ഇല്ലാതാക്കും.

സ്ഥിരമായ അനുമാനങ്ങൾ: യഥാർത്ഥ ചെലവ് ആവശ്യങ്ങളുമായി പൊരുത്തപ്പെടാത്ത ഒരു സ്ഥിരമായ പിൻവലിക്കൽ നിരക്ക് അനുമാനിക്കുന്നു.

പണപ്പെരുപ്പ അപകടസാധ്യത: പണപ്പെരുപ്പ ക്രമീകരണങ്ങൾ യഥാർത്ഥ ചെലവ് വർദ്ധനവിന് അനുസൃതമായി പൊരുത്തപ്പെടണമെന്നില്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *