
കുവൈത്തിൽ തൊഴിൽ പരാതികൾ ഇനി വെബ്സൈറ്റിലൂടെ; ഡിജിറ്റൈസ് ചെയ്യാൻ നീക്കം
കുവൈത്തിൽ തൊഴിൽ സംരക്ഷണ മേഖലയിലെ എല്ലാ നടപടിക്രമങ്ങളും ഡിജിറ്റൈസ് ചെയ്യാൻ മാനവ വിഭവശേഷി സമിതി തയ്യാറെടുക്കുന്നു.വ്യക്തിഗതവും കൂട്ടമായും ഉള്ള തൊഴിൽ പരാതികൾ മാനവ വിഭവ ശേഷി സമിതിയുടെ വെബ്സൈറ്റ് വഴി സ്വീകരിക്കുവാനുള്ള സംവിധാനമാണ് തയ്യാറാക്കുന്നത് എന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.തൊഴിലാളിയുടെയും തൊഴിലുടമയുടെയും ഭാഗത്ത് നിന്നുള്ള വിശദീകരണം കേൾക്കുന്നത് ഒഴികെയുള്ള പരാതികളുടെ മറ്റു തുടർ നടപടിക്രമങ്ങൾ ഇലക്ട്രോണിക് രീതിയിൽ പൂർത്തിയാക്കുവാൻ സാധിക്കും എന്നതാണ് പുതിയ സംവിധാനത്തിന്റെ സവിശേഷത. പരാതി സമർപ്പിക്കുന്നത് മുതൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെയുള്ള പുരോഗതികൾ അതോറിറ്റിയുടെ വെബ്സൈറ്റ് വഴി ഇരു കക്ഷികൾക്കും ലഭ്യമാകുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)