
അനധികൃത കച്ചവടം: നിയന്ത്രണം കടുപ്പിച്ച് കുവൈത്ത്
ലൈസൻസില്ലാതെ കച്ചവടം നടത്തുന്നവരെ തടയുന്നതിനായി നിയന്ത്രണം കടുപ്പിച്ച് കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം. ഇതിനായുള്ള പരിഷ്കരിച്ച നിയമത്തിന്റെ കരട് രേഖ മന്ത്രാലയം തയ്യാറാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. പ്രധാനമായും പ്രവാസികളെയും പൗരത്വരഹിതരെയും ലക്ഷ്യം വച്ചുള്ളതാണ് ഭേദഗതിയെ റിപ്പോർട്ടുടളുണ്ട്.വ്യാപാരനാമം, ലൈസൻസ്, ഔദ്യോഗിക അംഗീകാരം, വാണിജ്യ രജിസ്ട്രേഷൻ എന്നിവയില്ലാതെ അനധികൃതമായി വ്യാപാരത്തിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്ക് ഇനി പ്രവർത്തന അനുമതിയുണ്ടാകില്ല. നിയമലംഘകർക്ക് സ്ഥാപനം അടച്ചുപൂട്ടൽ, ജയിൽ ശിക്ഷ, പിന്നീട് നാടുകടത്തൽ എന്നിവയാണ് നിയമത്തിന്റെ ആർട്ടിക്കിൾ നാലു പ്രകാരം ലഭിക്കുന്ന ശിക്ഷകൾ. നിയമത്തിന്റെ ആർട്ടിക്കിൾ മൂന്നു പ്രകാരം വാണിജ്യ മന്ത്രിക്കോ അവരുടെ പ്രതിനിധിക്കോ ചില ജീവനക്കാരെ ജുഡീഷ്യൽ പൊലീസ് ഓഫീസർമാരായി നിയമിക്കാനുള്ള അധികാരം നൽകുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)