
റമദാനിൽ ജീവനക്കാർക്ക് സൗകര്യപ്രദമായ പ്രവർത്തന സമയവുമായി കുവൈറ്റ്
കുവൈത്തിൽ റമദാൻ മാസത്തിൽ സർക്കാർ കാര്യാലയങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. റമദാൻ മാസത്തിൽ സർക്കാർ കാര്യാലയങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.സിവിൽ സർവീസ് ബ്യൂറോയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.ഇത് പ്രകാരം റമദാൻ ഒന്ന് മുതൽ സർക്കാർ കാര്യാലയങ്ങളിൽ കാലത്ത് 8.30 മുതൽ പ്രവൃത്തി സമയം ആരംഭിക്കും. ഫ്ലെക്സിബിൾ ജോലി സമ്പ്രദായ പ്രകാരം ജീവനക്കാർക്ക് കാലത്ത് 8.30 മുതൽ 10.30 വരെയുള്ള ഏത് സമയവും ഹാജർ രേഖപ്പെടുത്തുവാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ജീവനക്കാർ ഹാജർ രേഖപ്പെടുത്തിയ സമയം മുതൽ നാലര മണിക്കൂർ ജോലി സമയം പൂർത്തിയാക്കണം. പൊതു ജനങ്ങൾക്ക് കാലത്ത് 8.30 മുതൽ ഉച്ചക്ക് 2.30 വരെയുള്ള സമയങ്ങളിൽ സർക്കാർ കാര്യാലയങ്ങളിലെ സേവനം ലഭ്യമാകും. പുറമെ വൈകുന്നേര ഷിഫ്റ്റുകൾ വൈകീട്ട് 6.45 ന് ശേഷം ആരംഭിച്ച് രാത്രി 11 മണിവരെ ഉണ്ടായിരിക്കും.
Comments (0)