
റോഡില്‍ മത്സരയോട്ടം നടത്തിയാല്‍ മൂന്നു വര്‍ഷം വരെ തടവും 1000 ദിനാര്‍ പിഴയും; മുന്നറിയിപ്പുമായി കുവൈറ്റ്
റോഡില്‍ നിയമവിരുദ്ധമായി വാഹനങ്ങള്‍ കൊണ്ട് മത്സര ഓട്ടം നടത്തുകയോ പൊതുനിരത്തുകളില്‍ അശ്രദ്ധമായി വാഹനമോടിക്കുകയോ ചെയ്യുന്നവരെ കാത്തിരിക്കുന്നത് കര്‍ശനമായ ശിക്ഷകള്‍. ഇത്തരം നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുന്നവര്‍ ഒത്തുതീര്‍പ്പ് ഉത്തരവ് അംഗീകരിക്കുകയാണെങ്കില്‍ 150 ദിനാര്‍ വരെ പിഴ ചുമത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.അതേസമയം, ഇത്തരം നിയമ ലംഘനങ്ങള്‍ കോടതിയില്‍ എത്തുന്ന പക്ഷം, കുറ്റക്കാര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ 1,000 ദിനാര്‍ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാമെന്നും അധികൃതര്‍ അറിയിച്ചു. ഡ്രൈവര്‍മാരുടെ ഭാഗത്തു നിന്നുണ്ടാവുന്ന ഇത്തരം പെരുമാറ്റങ്ങള്‍ ഡ്രൈവര്‍മാര്‍ക്കു മാത്രമല്ല, പൊതു സുരക്ഷയ്ക്കും ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.ഈ വര്‍ഷം ഏപ്രില്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ട്രാഫിക് നിയമത്തിലാണ് ഈ കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പുതിയ നിയമത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി വിവിധ പരിപാടികള്‍ മന്ത്രാലയം സംഘടിപ്പിച്ചു വരികയാണ്. പുതുക്കിയ ഗതാഗത നിയമങ്ങള്‍ വിശദീകരിക്കുന്ന ബഹുഭാഷാ ബ്രോഷറുകളും അധികൃതര്‍ വിതരണം ചെയ്യുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CyE2zWozOCv4kORqNVFYqJ
Comments (0)