
കുവൈറ്റിൽ ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ചു, മൂന്നു പേർ പിടിയിൽ
കുവൈറ്റിലെ സാദ് അൽ അബ്ദുല്ല ഏരിയയിൽ ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ച കേസിൽ സംശയിക്കപ്പെടുന്ന മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അധികൃതരാണ് ഇവരെ പിടികൂടിയത്. ഫുഡ് ഓർഡറുകൾ മോഷണം പോകുന്നതായി നിരവധി ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളെന്ന് സംശയിക്കപ്പെടുന്നവരെ പിടികൂടിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)