
തണുത്ത് വിറച്ച് കുവൈത്ത്; രാജ്യത്ത് അതിശൈത്യം
കുവൈത്തിൽ അതി ശൈത്യം. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലും മരു പ്രദേശങ്ങളിലും ശനിയാഴ്ച അർദ്ധ രാത്രിയോടെ ശക്തമായ തണുപ്പ് അനുഭവപ്പെട്ടു. പലയിടങ്ങളിലും അന്തരീക്ഷ താപ നില മൂന്ന് ഡിഗ്രി സെൽഷ്യസ് താഴെ എത്തിയതായാണ് റിപ്പോർട്ട്. ശനിയാഴ്ച രാത്രി മുതൽ , ഞായറാഴ്ച രാവിലെയും താപനിലയിൽ പ്രകടമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ മുന്നറിയിപ്പ് നൽകി .മധ്യ സൗദി അറേബ്യയിലെ മരു പ്രദേശങ്ങൾ മുതൽ റിയാദ് നഗരം വരെയും അതി ശൈത്യം വ്യാപിക്കും.
ഞായറാഴ്ച രാവിലെ നേരിയതും മിതമായതുമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായും . ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആകാശം മേഘാവൃതമായിരിക്കുമെന്നും പ ബുധനാഴ്ച ചിതറിയ മഴയ്ക്ക് സാധ്യതയുള്ളതായും അദ്ദേഹം സൂചിപ്പിച്ചു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)