Posted By Editor Editor Posted On

കുവൈത്തിലെ ഗൾഫ് ബാങ്കിൽ ഗ്രാന്റ് പ്രൈസ് നറുക്കെടുപ്പ്; നിങ്ങൾക്കും സ്വന്തമാക്കാം കോടികൾ

കുവൈത്തിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ ഗൾഫ് ബാങ്കിന്റെ അൽ ദാന വാർഷിക ഗ്രാന്റ് പ്രൈസ് നറുക്കെടുപ്പ് ഈ മാസം 13 ന് വ്യാഴാഴ്ച അൽ-ഖിറാൻ മാളിൽ നടക്കും.ഇരുപത് ലക്ഷം ദിനാർ ( ഏകദേശം 56 കോടി രൂപ) ആണ് നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനമായി ലഭിക്കുക. ബാങ്കിംഗ് സേവന രംഗത്ത് ഉപഭോക്താക്കൾക്ക് നൽകുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന ക്യാഷ്സ പ്രൈസ് സമ്മാന പദ്ധതിയാണ് ഇത്.
. വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെയും ഏണസ്റ്റ് ആൻഡ് യങ്ങിൻ്റെയും മേൽനോട്ടത്തിൽ നടക്കുന്ന നറുക്കെടുപ്പ് വിവരങ്ങൾ റേഡിയോ 360 ​​എഫ്എം വഴിയും ബാങ്കിൻ്റെ സോഷ്യൽ മീഡിയയിലെ വിവിധ അക്കൗണ്ടുകളിലൂടെയും തത്സമയം ലഭ്യമാകും. ഉച്ചകഴിഞ്ഞ് നാല് മുതൽ വൈകുന്നേരം എട്ട് മണി വരെ വിവിധ ആഘോഷ പരിപാടികളോടെയാണ് ചടങ്ങ് ആരംഭിക്കുക. തുടർന്ന് വൈകീട്ട് ഏഴിനും എട്ടിനും ഇടയിലാണ് നറുക്കെടുപ്പ് നടക്കുക. ബാങ്കിന്റെ ദാന അകൗണ്ടിൽ എറ്റവും ചുരുങ്ങിത് 200 ദിനാർ സ്ഥിര നിക്ഷേപം നടത്തുവർക്കാണ് നറുക്കെടുപ്പിൽ പങ്കാളികളാകാൻ അർഹത ലഭിക്കുക. ഈ വർഷത്തെ നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള സമയ പരിധി കഴിഞ്ഞ നവംബർ 30 ന് അവസാനിച്ചിരുന്നു . മലയാളികൾ ഉൾപ്പെടെ കുവൈത്തിലെ ഏറ്റവും അധികം പ്രവാസികൾ ഇടപാടുകൾ നടത്തുന്ന ബാങ്കുകളിൽ ഒന്നാണ് ഗൾഫ് ബാങ്ക്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *