Posted By Editor Editor Posted On

വിനീത് ശ്രീനിവാസന്‍റെ പുതിയ പടം ‘ഒരു ജാതി ജാതക’ത്തിന് ഗള്‍ഫില്‍ വിലക്ക്

നടന്‍ വിനീത് ശ്രീനിവാസന്‍ നായകനായെത്തിയ ഒരു ജാതി ജാതകത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. എം മോഹനൻ സംവിധാനം ചെയ്ത ചിത്രം എൽജിബിടിക്യു+ കമ്മ്യൂണിറ്റിയെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിലാണ് ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ഏര്‍പ്പെടുത്തിയത്. ജനുവരി 31 നാണ് ചിത്രം തീയറ്ററില്‍ റിലീസ് ചെയ്തത്. ഒമാന്‍ ഒഴികെ എല്ലാ ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു ജാതി ജാതകത്തിന് വിലക്കുണ്ട്. 2024 ഓഗസ്റ്റ് 22 നാണ് ചിത്രത്തിന്‍റെ റിലീസ് തീയതി ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ചിത്രം വൈകുകയായിരുന്നു. നടൻ വിനീത് ശ്രീനിവാസൻ, സംവിധായകൻ എം മോഹനൻ, നടി നിഖില വിമൽ എന്നിവർ അരവിന്ദന്‍റെ അതിഥികൾ എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിതെന്ന പ്രത്യേകത കൂടിയുണ്ട്. ബാബു ആന്‍റണി, പിപി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷാ തൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹർ, രഞ്ജി കങ്കോൽ, അമൽ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വർഷ രമേശ്, പൂജ മോഹൻരാജ്, ഹരിത പറക്കോട്, ഷോൺ റോമി, ശരത്ത് ശഭ, നിർമ്മൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്, അനുശ്രീ അജിതൻ, അരവിന്ദ് രഘു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിൽ എത്തുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CyE2zWozOCv4kORqNVFYqJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *