കുവൈറ്റ് പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി. തിരുവനന്തപുരം പള്ളിക്കൽ മൂത്താൽ സ്വദേശി ഹരികുമാർ മോഹനൻ പിള്ള, (36) വയസ്സ് ആണ് മരിച്ചത്. അസുഖം മൂലം നാട്ടിൽ വെച്ച് ജനുവരി 26 ഞായറാഴ്ച്ചയാണ് മരണപ്പെട്ടത്. നാലുമാസം മുൻപ് അവധിക്ക് നാട്ടിൽ പോയതായിരുന്നു. 13 വർഷമായി കുവൈറ്റിൽ സ്മിത്ത് ഇന്റർനാഷണൽ ഗൾഫ് സർവീസ് കമ്പനിയിൽ വെൽഡർ ആയി ജോലി ചെയ്തുവരികയായിരുന്നു. അച്ഛൻ മോഹനൻ പിള്ള, അമ്മ ഗിരിജ, ഭാര്യ അശ്വതി. രണ്ടു സഹോദങ്ങളും ഉണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
