കുവൈത്തിൽ ഈ രാജ്യത്ത് നിന്ന് ഒഴികെയുള്ള പൗരന്മാർക്ക് മാത്രം പ്രവേശനം അനുവദിക്കും
കുവൈത്തിൽ ഇസ്രായീൽ പൗരന്മാർക്ക് ഒഴികെ മറ്റു എല്ലാ രാജ്യങ്ങളിലെ പൗരന്മാർക്കും പ്രവേശനം അനുവദിക്കും. നേരത്തെ മറ്റു ചില രാജ്യങ്ങളിലെ പൗരന്മാർക്ക് ഏർപ്പെടുത്തിയ പ്രവേശന നിരോധനം എടുത്തു മാറ്റിയതായും ഇസ്രായീൽ പൗരന്മാർ ഒഴികെ കുവൈത്ത് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന എല്ലാ രാജ്യക്കാരേയും സ്വാഗതം ചെയ്യുന്നതായും താമസ കാര്യ വിഭാഗത്തിലെ പ്രത്യേക സേവന വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ഹമദ് അൽ റുവൈഹ് വ്യക്തമാക്കി. വിനോദസഞ്ചാര, കുടുംബ, സന്ദർശന വിസകൾ ലഭിക്കുന്നതിനു യോഗ്യതയുള്ള ഏത് രാജ്യത്തെ പൗരന്മാർക്കും ഇപ്പോൾ അവ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് വിനോദസഞ്ചാര, വാണിജ്യ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സന്ദർശകരെ ആകർഷിക്കുന്നതിനു മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതിനാൽ വിനോദസഞ്ചാര, വാണിജ്യ, കുടുംബ, സന്ദർശന വിസകൾ എളുപ്പത്തിൽ ലഭിക്കുവാനുള്ള സൗകര്യങ്ങൾ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ ഏഴോളം രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈത്തിൽ വിസ അനുവദിച്ചിരുന്നില്ല. ഇതിൽ ഇസ്രായീൽ ഒഴികെയുള്ള രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഇപ്പോൾ പ്രവേശന നിരോധനം പിൻ വലിച്ചിരിക്കുന്നത്
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)