Posted By Editor Editor Posted On

ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് ഉടുവസ്ത്രം അഴിച്ച് നഗ്നതാ പ്രദര്‍ശനം; വീണ്ടും വിവാദത്തിലായി നടന്‍ വിനായകന്‍

നഗ്നതാ പ്രദര്‍ശനം നടത്തിയ നടന്‍ വിനായകന്‍ വിവാദത്തില്‍. ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് നഗ്നതാ പ്രദര്‍ശനം നടത്തിയതാണ് സംഭവം. ഉടുവസ്ത്രം അഴിച്ച്‌ നഗ്നത പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ വ്യാപക വിമർശനമാണ് നടനെതിരെ ഉയരുന്നത്. നഗ്നത പ്രദര്‍ശിപ്പിച്ചതോടൊപ്പം ആളുകളെ അസഭ്യം പറഞ്ഞെന്നും നടനെതിരെ ആരോപണം ഉയരുന്നുണ്ട്. നടന്റെ സ്വന്തം ഫ്ലാറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നാണ് വിവരം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *