Posted By Editor Editor Posted On

കുവൈത്തിൽ പു​തി​യ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി

പു​തി​യ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി (ടി-2) ​നി​ർ​മാ​ണ പു​രോ​ഗ​തി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ.​നൂ​റ അ​ൽ മ​ഷ്ആ​ൻ വി​ല​യി​രു​ത്തി. ഇ​തു സം​ബ​ന്ധി​ച്ച യോ​ഗ​ത്തി​ൽ മ​ന്ത്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) ചെ​യ​ർ​മാ​ൻ ശൈ​ഖ് ഹു​മൂ​ദ് മു​ബാ​റ​ക് അ​ൽ ഹു​മൂ​ദ് അ​ൽ ജാ​ബ​ിർ അ​സ്സ​ബാ​ഹും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

എ​ല്ലാ സേ​വ​ന​ങ്ങ​ളു​ടെ​യും സൗ​ക​ര്യ​ങ്ങ​ളു​ടെ​യും സ​മ​യ​ബ​ന്ധി​ത​മാ​യ പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി ഉ​ണ​ർ​ത്തി. സാ​ങ്കേ​തി​ക സ​വി​ശേ​ഷ​ത​ക​ളും സ​മ​യ​ക്ര​മ​വും അ​നു​സ​രി​ച്ച് ഇ​വ പൂ​ർ​ത്തി​യാ​ക്ക​ണം. എ​ല്ലാ ജോ​ലി​ക​ളും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലും കാ​ര്യ​ക്ഷ​മ​ത​യി​ലും പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക, വെ​ല്ലു​വി​ളി​ക​ൾ വി​ല​യി​രു​ത്തി അ​വ ത​ര​ണം ചെ​യ്യാ​ൻ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക എ​ന്നി​വ പ്ര​ധാ​ന​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും ന​വീ​ക​ര​ണ​വും ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​ധാ​ന ദേ​ശീ​യ പ​ദ്ധ​തി​യാ​ണ് പു​തി​യ വി​മാ​ന​ത്താ​വ​ളം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *