കുവൈറ്റിലെ പോളിയോ വൈറസ് ലാബിന് ലോകാരോഗ്യ സംഘടന അംഗീകാരം
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൻ്റെ പൊതുജനാരോഗ്യ വകുപ്പിന് കീഴിലുള്ള പോളിയോ വൈറസ് റഫറൻസ് ലബോറട്ടറിക്ക് ലോകാരോഗ്യ സംഘടന അംഗീകാരം. ഡബ്ല്യുഎച്ച്ഒയുടെ പ്രാവീണ്യ വിലയിരുത്തൽ പ്രോഗ്രാമിൻ്റെ ഭാഗമായി, പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) പരിശോധനയിൽ 2024-ൽ ലബോറട്ടറിക്ക് 100 ശതമാനം കാര്യക്ഷമത റേറ്റിംഗ് ആണ് ലഭിച്ചിട്ടുള്ളത്. പോളിയോ വൈറസിനെതിരായ പോരാട്ടത്തിൽ ഫലങ്ങളുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനും രോഗനിർണയത്തിൽ ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രയോഗിക്കുന്നതിനുമുള്ള ലബോറട്ടറിയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ നേട്ടമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)