കുവൈറ്റിൽ ഗോഡൗണിൽ തീപിടിത്തം
കുവൈറ്റിലെ അൽ-സുബിയ മേഖലയിലെ ഒരു ഗോഡൗണിൽ ഉണ്ടായ തീപിടിത്തം ആറ് അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് വിജയകരമായി നിയന്ത്രിച്ചതായി പബ്ലിക് ഫയർ ഫോഴ്‌സ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പെയിൻ്റ്, മരം തുടങ്ങിയവ ഗോഡൗണിൽ സൂക്ഷിച്ചിരുന്നു.
പബ്ലിക് ഫയർഫോഴ്‌സ് മേധാവി മേജർ ജനറൽ തലാൽ അൽ-റൂമിയുടെ മേൽനോട്ടത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)