കുവൈത്തിൽ ചൈനയുടെ പുതിയ എംബസി കെട്ടിടം തുറന്നു.ചൈനീസ് അംബാസഡർ ഷാങ് ജിയാൻവെ ചടങ്ങിന് നേതൃത്വം നൽകി.കുവൈത്തിലെ ഡിപ്ലോമാറ്റിക് ഏരിയയിൽ നടന്ന ചടങ്ങിൽ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയും പങ്കെടുത്തു. കുവൈത്തും ചൈനയും തമ്മിൽ ശക്തമായ ഉഭയകക്ഷി ബന്ധവും സഹകരണവുമാണ് ഉള്ളത്. ഇരു സൗഹൃദ രാഷ്ട്രങ്ങളിലെയും നേതൃത്വവും ജനങ്ങളും ആഗ്രഹിക്കുന്ന രീതിയിൽ ബന്ധങ്ങൾ കൂടുതൽ വിശാലമായ തലങ്ങളിലേക്ക് ഉയർത്താൻ സാധിക്കട്ടെയെന്ന് അൽ യഹ്യ പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn