കണ്ണിലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ! ഹൃദയാഘാതത്തിന്റെ സൂചനകൾ
ഹൃദയാഘാതം എന്നത് വളരെയധികം ആളുകള്‍ ഭയപ്പെടുന്ന വളരെയധികം ആളുകളെ ബാധിക്കുന്ന ഒരു ഗുരുതര രോഗാവസ്ഥ തന്നെയാണ്. പലപ്പോഴും ലോകമെമ്പാടും നോക്കുകയാണെങ്കില്‍ ഓരോ ദിവസവും ഹൃദയാഘാതം ഉണ്ടാവുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. പലപ്പോഴും കൃത്യമായി രോഗാവസ്ഥ നിര്‍ണയിക്കാന്‍ സാധിക്കാത്തതാണ് ഗുരുതരാവസ്ഥയിലേക്കും അവിടെ നിന്ന് മരണത്തിലേക്കും എത്തിയ്ക്കുന്നത്. വളരെ ചെറിയ ലക്ഷണങ്ങള്‍ പോലും ശരീരം പ്രകടിപ്പിക്കുമ്പോള്‍ പലരും അതിനെ അവഗണിച്ച് വിടുന്നു.
എന്നാല്‍ രോഗം പ്രകടമാവുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പോ അല്ലെങ്കില്‍ മാസങ്ങള്‍ക്ക് മുന്‍പോ നിങ്ങള്‍ക്ക് പല ലക്ഷണങ്ങളും പ്രകടമായി വരും. പലപ്പോഴും ഇതിനെ പ്രോഡ്രോമല്‍ ലക്ഷണങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ അല്ല എന്ന് തിരിച്ചറിയുന്നതിനും കൃത്യ സമയത്ത് ചികിത്സ തേടുന്നതിനും ഇത്തരം ലക്ഷണങ്ങള്‍ സഹായിക്കുന്നു. പലപ്പോഴും അകാരണമായുണ്ടാവുന്ന നെഞ്ച് വേദനയാണ് ആദ്യത്തെ ലക്ഷണമായി കണക്കാക്കുന്നത്. എന്നാല്‍ പഠനങ്ങള്‍ അനുസരിച്ച്, ഹൃദയാഘാതത്തിന് ചികിത്സിക്കുന്ന മിക്ക ആളുകളും കൂടുതലും പ്രോഡ്രോമല്‍ ലക്ഷണങ്ങള്‍ പ്രകടമാവുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. അത് കൂടാതെ കണ്ണുകളും നമുക്ക് ചില ലക്ഷണങ്ങളെ കാണിച്ച് തരുന്നു.
സാധാരണ ലക്ഷണങ്ങള്‍
ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം പ്രകടിപ്പിക്കുന്ന വളരെ പ്രകടമായ ലക്ഷണങ്ങളില്‍ ഒന്ന് നെഞ്ച് വേദന തന്നെയാണ്. ഇത് കൂടാതെ നെഞ്ചിന് ഭാരം അനുഭവപ്പെടുകയും, ഹൃദയമിടിപ്പ് വര്‍ദ്ധിക്കുകയും, ശ്വാസതടസ്സം ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ നെഞ്ചിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ എല്ലാം കത്തുന്നത് പോലെയുള്ള അനുഭവവും ഉണ്ടാവും. കൂടാതെ വിട്ടുമാറാതെ നില്ക്കുന്ന ക്ഷീണവും വളരെ പ്രധാനപ്പെട്ടതാണ്. അതോടൊപ്പം തന്നെ ഉറക്കമില്ലായ്മ, ഉറക്കസംബന്ധമായുണ്ടാവുന്ന പ്രശ്നങ്ങള്‍ എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം പലപ്പോഴും ഹൃദയാഘാതത്തിന് ഒരാഴ്ചക്ക് മുന്‍പ് തന്നെ പ്രകടമായിവരുന്നു. പലപ്പോഴും ധമനികളില്‍ അടഞ്ഞ് പോയവരില്‍ ഒരു മാസത്തിന് മുന്‍പ് തന്നെ ലക്ഷണങ്ങള്‍ പ്രകടമാവും എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
കണ്ണുകളില്‍ കാണുന്ന ലക്ഷണങ്ങള്‍
ഹൃദയാഘാതം നിങ്ങളെ ബാധിയ്ക്കാന്‍ പോവുകയാണെന്നതിന്റെ സൂചനയില്‍ പലപ്പോഴും കണ്ണുകളില്‍ ചില ലക്ഷണങ്ങള്‍ കാണിയ്ക്കുന്നു. അതില്‍ ആദ്യത്തെ കാര്യം കണ്ണില്‍ മഞ്ഞ നിറം കാണപ്പെടുന്നു എന്നതാണ്. ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ ഉണ്ടെന്നത് സൂചിപ്പിക്കുന്നതാണ് ഇത്.
രക്തനിറമുള്ള കണ്ണുകള്‍
എപ്പോഴും രക്ത നിറമുള്ള കണ്ണുകള്‍ ഉള്ളവരില്‍ അല്പം കരുതലോടെ ഇരിക്കണം. ഇത് കൂടാതെ കടുത്ത ക്ഷീണവും അല്ലെങ്കില്‍ ഉറക്കമില്ലായ്മയും എല്ലാം ശ്രദ്ധിക്കണം. പലപ്പോഴും രക്തസമ്മര്‍ദ്ദം അമിതമാവുന്നു എന്നതിന്റെ സൂചന കൂടിയാണ് ഇത്. പലപ്പോഴും കണ്ണിലെ രക്തക്കുഴലുകള്‍ വികസിക്കുന്ന അവസ്ഥയില്‍ ശരീരത്തിനും സമ്മര്‍ദ്ദം വര്‍ദ്ധിക്കും. ഇതാണ് കണ്ണില്‍ രക്ത നിറത്തില്‍ കാണപ്പെടുന്നത് എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നതും.
കണ്ണുകള്‍ക്ക് ചുറ്റും വീക്കം
ഇത് കൂടാതെ നിങ്ങളുടെ രണ്ട് കണ്ണുകള്‍ക്ക് ചുറ്റും ഉള്ള വീക്കവും നിസ്സാരമല്ല. ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെ സൂചന കൂടിയാവാം ഇത്. ശരീരത്തില്‍ ദ്രാവകത്തിന്റെ അളവിലുണ്ടാവുന്ന ഏറ്റക്കുറച്ചിലാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഹൃദയാരോഗ്യം മികച്ചതാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൂടാതെ ഇതിനോട് ചേര്‍ന്ന് കണ്ണിന് വേദന തോന്നുന്നുണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കണം. ഇത് വ്യക്തമായ കാരണങ്ങളില്ലാതെയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. ശരിയായ രക്തപ്രവാഹത്തിന്റെ അഭാവമാണ് ഇതിന് പിന്നില്‍.
വിട്ടുമാറാത്ത തലവേദന
വിട്ടുമാറാത്ത തലവേദനയും വളരെയധികം ശ്രദ്ധിക്കണം. ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെ സൂചനായായിരിക്കാം ഇത്തരം തലവേദനകള്‍. ഇവ പലപ്പോഴും കാഴ്ച പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. പലപ്പോഴും പുരുഷന്മാരിലാണ് സ്ത്രീകളെ അപേക്ഷിച്ച് ഹൃദയാഘാതം കൂടുതലുണ്ടാവുന്നത്. എന്നാല്‍ മരണ സാധ്യത കൂടുതലുള്ളത് സ്ത്രീകളിലാണ്. ഹൃദയാഘാതം സംഭവിച്ച ഒരു വ്യക്തിക്ക് അത് സ്ത്രീയാണെങ്കില്‍ ഉറക്കസംബന്ധമായ പ്രശ്നങ്ങള്‍ 50%ത്തിലധികം കാണപ്പെടുന്നു. എന്നാല്‍ പുരുഷന്മാരില് ഇത് 32% മാത്രമേ കാണപ്പെടുന്നുള്ളൂ എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)