Posted By Editor Editor Posted On

​ഗൾഫിൽ നിന്ന് ​തീരു​വ​യി​ല്ലാ​തെ​ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​ന്​​ തി​രി​ച്ച​ടി;

ക​സ്റ്റം​സ്​ ബാ​ഗേ​ജ്​ ഡി​ക്ല​റേ​ഷ​ൻ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ മാ​റ്റം വ​രു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​വാ​ത്ത​ത് വി​ദേ​ശ​ത്തു​നി​ന്ന്​ സ്വ​ർ​ണാ​ഭ​ര​ണം കൊ​ണ്ടു​പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ പ്ര​വാ​സി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​കു​ന്നു.ആ​ഗോ​ള വി​പ​ണി​യി​ൽ സ്വ​ർ​ണ വി​ല കു​ത്ത​നെ ഉ​യ​​ർ​ന്നെ​ങ്കി​ലും ഇ​റ​ക്കു​മ​തി തീ​രു​വ​യി​ല്ലാ​തെ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​വു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ത്തി​ൻറെ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്രം ത​യാ​റാ​യി​ട്ടി​ല്ല. നി​ല​വി​ൽ പ്രാ​ബ​ല്യ​ത്തി​ലു​ള്ള​ത്​​ 2016ൽ​ ​പു​റ​ത്തി​റ​ക്കി​യ ക​സ്റ്റം​സ്​ ബാ​ഗേ​ജ്​ ഡി​ക്ല​റേ​ഷ​ൻ ഭേ​ദ​ഗ​തി നി​യ​മ​മാ​ണ്.ഈ ​വ്യ​വ​സ്ഥ പ്ര​കാ​രം വി​ദേ​ശ​ത്ത്​ ഒ​രു വ​ർ​ഷം താ​മ​സി​ച്ച്​ മ​ട​ങ്ങു​ന്ന പു​രു​ഷ​ന്മാ​ർ​ക്ക്​ 20 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​വും സ്ത്രീ​ക്ക്​ 40 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​വും കൊ​ണ്ടു​പോ​കാ​ൻ അ​നു​മ​തി​യു​ണ്ട്. എ​ന്നാ​ൽ, 20 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ത്തി​ന്​ 50,000 രൂ​പ​യും 40 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ത്തി​ന്​ ഒ​രു ല​ക്ഷം രൂ​പ​യു​മാ​ണ്​ പ​ര​മാ​വ​ധി വി​ല​ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *