
കുവൈറ്റിൽ മരിച്ചയാൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിൽ അവകാശികൾക്ക് കട ബാധ്യതയുണ്ടാവില്ല
കുവൈറ്റിൽ മരണപ്പെട്ടയാളുടെ കടബാധ്യതകൾ ബന്ധുക്കളുടെ മേൽ ചുമത്തനാവില്ലെന്ന് കാസേഷൻ കോടതി. മരണത്തിന് മുമ്പ് വ്യക്തിയുമായി ഒപ്പുവെച്ച എല്ലാ വായ്പാ കരാറുകളിലും ലൈഫ് ഇൻഷുറൻസ് ഉൾപ്പെടുന്നിടത്തോളം കാലം ഇങ്ങനെ ചെയ്യാനാവില്ല. ബാങ്കുകളുടെ ലോൺ ഇൻഷുറൻസ് കരാറുകളിൽ ഒപ്പുവെച്ചിട്ടുള്ള ഇൻഷുറൻസ് കമ്പനികൾ വ്യക്തിയുടെ മരണമോ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമോ ഉണ്ടായാൽ വായ്പ തിരിച്ചടയ്ക്കാൻ ബാധ്യസ്ഥരാണെന്ന് കോടതി വിധിയിൽ വ്യക്തമാക്കി. പരാതിക്കാരനും മറ്റ് കക്ഷികൾക്കുമെതിരെ ബാങ്ക് ഫയൽ ചെയ്ത സിവിൽ വാണിജ്യ കേസിലാണ് കോടതിയുടെ ഇടപെടൽ. നഷ്ടപരിഹാരത്തോടൊപ്പം 6,878,559 കുവൈത്തി ദിനാർ നൽകാനുള്ള സംയുക്ത ബാധ്യത മരിച്ചയാളുടെ അവകാശികൾക്കുണ്ടെന്നായിരുന്നു ബാങ്കിന്റെ വാദം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)