ഇലക്ട്രോണിക് വിസ സേവനംതാത്കാലികമായി നിർത്തി വെച്ച് കുവൈത്ത്; കാരണം ഇതാണ്
ഇലക്ട്രോണിക് വിസ സേവനംതാത്കാലികമായി നിർത്തി വെച്ച് കുവൈറ്റ് ഗവൺമെൻ്റ്. സിസ്റ്റത്തിൽ അപ്ഡേറ്റുകളും മെച്ചപ്പെട്ട സേവനങ്ങൾ നൽകുവാനും വേണ്ടിയാണ് പുതിയ തീരുമാനം.പോർട്ടലിൽ പ്രസിദ്ധീകരിച്ച പ്രസ്താവന പ്രകാരം, “വികസനത്തിനും മെച്ചപ്പെടുത്തൽ ആവശ്യങ്ങൾക്കുമായി നിലവിൽ ഇലക്ട്രോണിക് വിസ ഇഷ്യൂസ് സേവനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.”
ഇ-വിസ സേവനത്തിൻ്റെ നടത്തിപ്പിൻ്റെ ചുമതലയുള്ള കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കൃത്യമായ ടൈംടേബിളൊന്നും നൽകിയിട്ടില്ലെങ്കിലും സന്ദർശകരുടെ വർദ്ധിച്ചുവരുന്ന പ്രതീക്ഷകൾ നിറവേറ്റുന്ന ആധുനിക സംവിധാനമാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്.
ഇ-വിസ സംവിധാനത്തിൻ്റെ ഈ ക്രമീകരണ സമയത്ത് യാത്രക്കാർക്ക് പിഴ ചുമത്താതിരിക്കാനും ചില വിഭാഗങ്ങൾക്ക് ടൂറിസ്റ്റ് വിസ ലഭിക്കാനും ചില മാനദണ്ഡങ്ങൾ പിന്തുടരണം.
കുവൈറ്റിലേക്ക് പ്രവേശിച്ച തീയതി മുതൽ കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ള പാസ്പോർട്ട്, മറ്റൊരു ലക്ഷ്യസ്ഥാനത്തേക്കുള്ള മടക്കയാത്ര അല്ലെങ്കിൽ മുന്നോട്ടുള്ള ടിക്കറ്റ്, വിസ ഫീസായി 3 കുവൈറ്റ് ദിനാർ (KWD),
യാത്രക്കാരെ കുവൈറ്റ് സ്റ്റേറ്റ് കരിമ്പട്ടികയിൽ പെടുത്തായില്ല എന്ന് ഉറപ്പ് വരുത്തുക, എയർപോർട്ട് വിസ കൗണ്ടറിൽ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ അവർ താമസിക്കുന്ന അവരുടെ താമസ വിലാസം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. – ഇക്കാര്യങ്ങൾ ശ്രാന്തിക്കണമെന്നും അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)