കുവൈത്തിൽ വാഹനങ്ങൾ വാടകക്ക് നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
കുവൈത്തിൽ റെന്റ് എ കാർ സ്ഥാപനങ്ങൾ വാഹനങ്ങൾ വാടകക്ക് നൽകുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് പ്രോമിസറി നോട്ട്, ( കമ്പ്യാല ) ചെക്ക്,ഉൾപ്പെടെ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത യാതൊരു വിധ സാമ്പത്തിക രേഖകളും വാങ്ങരുതെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ കാർ വാടക കരാർ നിയമത്തിലെ വ്യവസ്ഥകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ ഇവയാണ്.
- സാങ്കേതികമായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരിക്കണം വാഹനം ഉപഭോക്താവിന് കൈമാറേണ്ടത്. അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കാൻ ആവശ്യമായ ഉപകരണങ്ങളും സ്പെയർ ടയറുകളും വാഹനത്തിൽ ഉണ്ടായിരിക്കണം
- വാഹനം ഉപഭോക്താവിന് കൈമാറുന്നതിനു മുമ്പ് വീഡിയോ അല്ലെങ്കിൽ ഫോട്ടോ വഴി വാഹനത്തിന്റെ ബോഡി ഭാഗങ്ങളുടെ അവസ്ഥ ചിത്രീകരിക്കണം. വാഹനത്തിന്റെ മുൻകാല കേടുപാടുകൾ വാടക കരാറിൽ വ്യക്തമാക്കുകയും ചെയ്യണം.
**വാടകക്കാർ ഇതേ അവസ്ഥയിൽ വാഹനം തിരികെ നൽകുവാൻ ബാധ്യസ്ഥരായിരിക്കും - വാഹനത്തിനു സംയുക്ത ഇൻഷുറൻസ് ഉണ്ടായിരിക്കണം
*വാടകക്ക് എടുത്ത സമയം മുതൽ പിറ്റേ ദിവസം അതെ സമയം വരെ ഒരു ദിവസമായി വാടക കണക്കാക്കും.കാലതാമസത്തിന് മണിക്കൂറുകളോ ദിവസങ്ങളോ അടിസ്ഥാനമാക്കി കരാറിൽ സൂചിപ്പിച്ച നിരക്ക് പ്രകാരം പണം ഈടാക്കാവുന്നതാണ്. - വാഹനത്തിന് അപകടം മൂലം കേടുപാടുകൾ സംഭവിച്ചാൽ ഉപഭോക്താവ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് അറ്റകുറ്റപ്പണിക്കുള്ള അനുമതി വാങ്ങണം.
*നിയമ ലംഘനങ്ങളെ തുടർന്ന് വാഹനം പിടിച്ചെടുത്താൽ വാഹനം തിരികെ ലഭിക്കുന്നത് വരെയുള്ള കലാലയളവിലെ വാടക നൽകാൻ ഉപഭോക്താവ് ബാധ്യസ്ഥനായിരിക്കും - വാടക കരാറിന്റെ ഒരു പകർപ്പ് ഉപഭോക്താവിന് നൽകണം
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)