
വേഷവും പെരുമാറ്റവും ശരിയായില്ല; പ്രവാസിക്ക് തൊഴിൽ പെർമിറ്റ് നിഷേധിച്ച് കുവൈറ്റ് എംബസി
കുവൈറ്റിൽ എബസിയിൽ എത്തിയപ്പോൾ അനുചിതമായ വേഷം ധരിക്കുകയും പെരുമാറുകയും ചെയ്തു എന്ന കാരണത്താൽ പ്രവാസിക്ക് തൊഴില്‍ പെര്‍മിറ്റ് നിഷേധിച്ച് അധികൃതർ. ഒരു അറബ് രാജ്യത്തെ കുവൈത്ത് എംബസിയാണ് പ്രവാസിക്ക് തൊഴില്‍ പെര്‍മിറ്റ് നിഷേധിച്ചത്. സംഭവം ചൂണ്ടിക്കാട്ടി എംബസി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറിക്ക് കത്ത് അയച്ചിട്ടുണ്ട്. എംബസി സന്ദര്‍ശിച്ച സമയത്ത് പ്രവാസിയുടെ വേഷവും പെരുമാറ്റവും അനുചിതമായിരുന്നെന്നും അതിനാലാണ് തൊഴില്‍ പെര്‍മിറ്റിന് അംഗീകാരം നല്‍കാത്തതെന്നും കത്തില്‍ പറയുന്നു. കത്ത് പരിശോധിച്ച മന്ത്രാലയം, എംബസിയുടെ നിര്‍ദ്ദേശം അംഗീകരിച്ചു. ഇതോടെ പ്രവാസിയുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാകുകയായിരുന്നു. കുവൈത്തിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)