നിർമ്മാണത്തിലിരുന്ന വീടിന് മുകളിൽ നിന്ന് വീണ് കുവൈത്തിൽ പ്രവാസി തൊഴിലാളി മരിച്ചു
കുവൈത്തില്‍ നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ നിന്ന് വീണ് പ്രവാസി തൊഴിലാളി മരിച്ചു. മൃതദേഹം ഫോറന്‍സിക് മെഡിസിന് വിഭാഗത്തിന് കൈമാറി.
നിര്‍മ്മാണത്തിലിരുന്ന വീടിന് മുകളില്‍ നിന്ന് വീണാണ് പ്രവാസി തൊഴിലാളി മരിച്ചത്. ജോലിക്കിടെയാണ് ഇദ്ദേഹം കാല്‍വഴുതി കെട്ടിടത്തില്‍ നിന്ന് വീണത്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഗ്നിശമന സേനക്ക് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോള്‍ പ്രവാസിയുടെ മൃതദേഹം നിര്‍മ്മാണ സ്ഥലത്ത് കുടുങ്ങി കിടക്കുകയായിരുന്നു. തുടര്‍ന്ന് ഹിലാലി ആന്‍ഡ് റെസ്ക്യൂ സെന്ററിലെ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഇതിന് ശേഷം സ്ഥലം കൂടുതല്‍ അന്വേഷണത്തിനായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)