കുവൈത്തിൽ ഇഖാമ കച്ചവടം നടത്തുന്ന സംഘം പിടിയിൽ
കുവൈത്തിൽ ഇഖാമ കച്ചവടം നടത്തുന്നവർക്ക് എതിരെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ആരംഭിച്ച ശക്തമായ നടപടികൾ തുടരുന്നു.ഇത്തരത്തിൽ വ്യാജ രേഖകൾ ചമച്ച് ഇഖാമ വിൽപ്പന നടത്തുന്ന നിരവധി പേർ ഇന്നും പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കടലാസ് കമ്പനികളുടെ പേരിൽ 300 മുതൽ 500 വരെ ദിനാർ വാങ്ങിയാണ് ഇവർ രാജ്യത്ത് കഴിയുന്ന തൊഴിലാളികൾക്ക് ഇഖാമ വിൽപ്പന നടത്തിയത്.ഈ കമ്പനികളുടെ കീഴിൽ ഇഖാമ മാറ്റം നടത്തിയ നിരവധി തൊഴിലാളികൾ ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കടലാസ് കമ്പനികളുടെ പേരിൽ ഇഖാമ കച്ചവടം നടത്തുന്ന നാലാംഗ സംഘത്തെ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തിരുന്നു. 600 ൽ പരം തൊഴിലാളികളാണ് ഈ സ്ഥാപനത്തിന് കീഴിൽ വിസ മാറ്റം നടത്തി പുറത്ത് ജോലി ചെയ്യുന്നത് എന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)