കുവൈത്തിലെ ആശുപത്രികളിൽ മോഷണം; അധ്യാപിക പിടിയിൽ
കുവൈത്തിൽ ആശുപത്രികൾ കേന്ദ്രീകരിച്ചു ജീവനക്കാരുടെ പണവും സാധനങ്ങളും മോഷ്ടിക്കുന്ന അധ്യാപികയായ സ്വദേശി വനിതയെ പോലീസ് അറസ്റ്റ് ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് കുറ്റാന്വേഷണ വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവർ വിദ്യാഭ്യാസ മന്ത്രാലയത്തിൽ അധ്യാപികയാണ്. ആശുപത്രികളിൽ പ്രവേശിച്ച് ജീവനക്കാരുടെ അസാന്നിധ്യം മുതലെടുത്ത് മോഷണം നടത്തുന്നതായിരുന്നു ഇവരുടെ രീതി.ഇത്തരത്തിൽ ആശുപത്രി ജീവനക്കാരായ നിരവധി പേരുടെ പണവും സാധനങ്ങളും മോഷ്ടിക്കപ്പെട്ട പരാതി ഉയർന്ന സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.ഇതേ തുടർന്ന് ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.ഇവരുടെ അറസ്റ്റ് വഴി അന്വേഷണം വഴി മുട്ടി നിന്ന രണ്ട് സമാന കേസുകൾ തെളിയിക്കാൻ കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)