Posted By Editor Editor Posted On

കു​വൈ​ത്ത് പെ​ട്രോ​ളി​യം ക​മ്പ​നി കൂ​ടു​ത​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​ലേ​ക്ക്; 2028ഓ​ടെ 95 ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്ക​ര​ണം

കു​വൈ​ത്ത് പെ​ട്രോ​ളി​യം ക​മ്പ​നി കൂ​ടു​ത​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. സ്വ​ദേ​ശി​വ​ത്ക​ര​ണ ന​യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി 2025ൽ ​എ​ണ്ണ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ കു​വൈ​ത്തി​ക​ളെ നി​യ​മി​ക്കു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.എ​ണ്ണ ക​മ്പ​നി​ക​ളി​ൽ ജോ​ലി ചെ​യ്യാ​ൻ അ​പേ​ക്ഷി​ക്കു​ന്ന കു​വൈ​ത്തി പൗ​ര​ന്മാ​ർ​ക്ക് പ​രീ​ക്ഷ പ്ര​ക്രി​യ​യി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നും എ​ന്നാ​ൽ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ നി​റ​വേ​റ്റേ​ണ്ട ചി​ല അ​ടി​സ്ഥാ​ന യോ​ഗ്യ​ത​ക​ൾ നി​ല​നി​ൽ​ക്കു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.ഭൂ​മി​ശാ​സ്ത്രം, പെ​ട്രോ​ളി​യം എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​ക​ൾ​ക്കും മെ​ക്കാ​നി​ക്ക​ൽ പ​വ​ർ ട്രാ​ൻ​സ്മി​ഷ​ൻ, കെ​മി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രീ​സ്, പെ​ട്രോ​ളി​യം എ​ക്സ്‌​പ്ലോ​റേ​ഷ​ൻ ആ​ൻ​ഡ് പ്രൊ​ഡ​ക്ഷ​ൻ തു​ട​ങ്ങി​യ സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ൽ ര​ണ്ടു​വ​ർ​ഷ​ത്തെ ഡി​പ്ലോ​മ ക​ഴി​ഞ്ഞ​വ​ർ​ക്കും മു​ൻ​ഗ​ണ​ന​യു​ണ്ടാ​കും. ഇ​ത്ത​ര​ക്കാ​രാ​യി​രി​ക്കും അ​ടു​ത്ത വ​ർ​ഷം ഓ​യി​ൽ മേ​ഖ​ല​യി​ൽ നി​യ​മി​ക്ക​പ്പെ​ടു​ന്ന​വ​രി​ൽ ഭൂ​രി​പ​ക്ഷ​മെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി.2028ഓ​ടെ മേ​ഖ​ല​യി​ൽ 95 ശ​ത​മാ​ന​ത്തി​ല​ധി​കം സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. 2024ന്റെ ​ആ​ദ്യ പാ​ദ​ത്ത​ത്തോ​ടെ 91 ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *