പ്രതിശ്രുത വധുവിനായി 1,50,000 ദിനാറിലധികം വിലമതിക്കുന്ന സ്വർണ്ണം മോഷ്ടിച്ചു; കുവൈറ്റിൽ പ്രവാസി അറസ്റ്റിൽ
കുവൈറ്റിൽ പ്രതിശ്രുത വധുവിനായി രണ്ട് വർഷത്തിനിടെ 1,50,000 ദിനാറിലധികം വിലമതിക്കുന്ന സ്വർണവും പണവും കവർന്ന കേസിൽ പ്രവാസി അറസ്റ്റിൽ. മോഷ്ടിച്ച സ്വർണ്ണത്തിന്റെ ഭൂരിഭാഗവും പ്രതിശ്രുത വധുവിന് നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ഇവരെയും പബ്ലിക് പ്രോസിക്യൂഷൻ വിളിച്ചുവരുത്തി. മോഷ്ടിച്ച സ്വർണ്ണം വസ്ത്രത്തിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്നതിന്ടെ ഡ്രൈവർ കണ്ടതിനെ തുടർന്ന് ഇയാൾക്കും പണം വാഗ്ദാനം ചെയ്തു. പിന്നീട് കടയിൽ നടത്തിയ പരിശോധനയിലാണ് 150,000 ദിനാർ വിലമതിക്കുന്ന സ്വർണം നഷ്ടമായെന്ന് വ്യക്തമായത്. ചോദ്യം ചെയ്യലിൽ ഒരു വർഷത്തിലേറെയായി സ്വർണവും പണവും ആസൂത്രിതമായി മോഷ്ടിച്ചതായി പ്രവാസി സമ്മതിച്ചു. മോഷ്ടിച്ച പണത്തിൻ്റെ ഒരു ഭാഗം തൻ്റെ കുടുംബത്തിന് അയച്ചിട്ടുണ്ടെന്നും ബാക്കി തൻ്റെ പ്രതിശ്രുത വധുവിനായി ചെലവഴിച്ചതായും പ്രവാസി വെളിപ്പെടുത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)