1535 പേരുടെ പൗരത്വം റദ്ധ് ചെയ്ത് കുവൈറ്റ്
കുവൈറ്റിൽ 1535 പേരുടെ പൗരത്വം റദാക്കി. റദ്ധാക്കിയവരിൽ കുവൈത്തി പൗരന്മാരുമായി വിഹാഹ ബന്ധത്തിലൂടെ പൗരത്വം നേടി പിന്നീട് വിവാഹമോചനം നടത്തിയവർ, വിധവകൾ, നിയമവിരുദ്ധമായി പൗരത്വം നേടിയവർ എന്നിവർ ഉൾപ്പെടുന്നു. ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് സുപ്രധാനമായ തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസങ്ങളിൽ രാജ്യത്ത് നിയമ വിരുദ്ധമായി പൗരത്വം ലഭിച്ച നിരവധി പേരുടെ പൗരത്വം പിൻവലിച്ചിരുന്നു. ഇത് ആദ്യമായാണ് 1500 ൽ അധികം പേരുടെ പൗരത്വം ഒരുമിച്ച് റദ്ധാക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ പൗരത്വം റദ്ധാക്കപ്പെടുമെന്നാണ് സൂചന.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)