വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ല; കുവൈത്തിൽ 249 പേരുടെ വിലാസങ്ങൾ നീക്കി
കുവൈത്തിൽ പുതിയ താമസസ്ഥലം അപ്ഡേറ്റ് ചെയ്യാത്ത 249 പേരുടെ വിലാസങ്ങൾ കൂടി നീക്കി. താമസം മാറിയിട്ടും വിലാസം പുതുക്കാത്ത നിരവധി പേർക്കെതിരെ നേരത്തെയും നടപടി സ്വീകരിച്ചിരുന്നു.കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്നും ഉടമകൾ നൽകിയ വിവരങ്ങൾ അനുസരിച്ചുമാണ് നടപടിയെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) അറിയിച്ചു.രേഖകൾ നീക്കം ചെയ്യപ്പെട്ടവർ 30 ദിവസത്തിനകം പാസി ഓഫിസ് സന്ദർശിച്ച് പുതിയ വിലാസങ്ങൾ രജിസ്റ്റർ ചെയ്യണം. നിശ്ചിത സമയപരിധിക്കുള്ളിൽ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ 100 ദീനാർ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)