Posted By Editor Editor Posted On

മനുഷ്യകടത്ത് ഇനി എല്ലാവർക്കും റിപ്പോർട്ട് ചെയ്യാം; പ്രത്യേക സംവിധാനവുമായി കുവൈത്ത്

കുവൈത്തിൽ മനുഷ്യകടത്ത് വിവരങ്ങൾ അറിയിക്കുന്നതിന് നീതിന്യായ മന്ത്രാലയം പ്രത്യേക സംവിധാനം ഏർപ്പെടുത്തി.മനുഷ്യ കടത്ത് തടയുന്നതിനുള്ള സ്ഥിരം ദേശീയ സമിതി അധ്യക്ഷൻ ഡോ. മുഹമ്മദ് അൽ വാസ്മിയാണ്‌ ഇക്കാര്യം അറിയിച്ചത് “മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ പൊതു ജനങ്ങൾക്ക് ഇളക്ട്രോണിക് സംവിധാനം വഴി റിപ്പോർട്ട് ചെയ്യാൻ സാധ്യമാക്കുന്നതാണ് പുതിയ സേവനം. പബ്ലിക് പ്രോസിക്യൂഷൻ വെബ്‌സൈറ്റ് വഴിയാണ് ഈ സേവനം നേരിട്ട് ലഭ്യമാകുക.ഇരയുടെയോ അല്ലെങ്കിൽ വിവരങ്ങൾ നൽകുന്നയാളുടെയോ വ്യക്തി ഗത വിവരങ്ങൾ രഹസ്യമാക്കി സൂക്ഷിക്കുന്നതായിരിക്കും.മനുഷ്യ കടത്ത് കുറ്റ കൃത്യങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുക, മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളിൽ ഇരകളാകുന്നവരെയും സാക്ഷികളെയും സംരക്ഷിക്കുക മുതലായ ലക്ഷ്യമാക്കിയാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്.മനുഷ്യകടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി സ്വീകരിക്കുന്ന നടപടികളുമായി ബന്ധപ്പെട്ട് ഓരോ മൂന്ന് മാസങ്ങളിലും റിപ്പോർട്ട് സമർപ്പിക്കുവാൻ കഴിഞ്ഞ മന്ത്രി സഭാ യോഗം സമിതിയെ നിയോഗിച്ചിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *