തൊഴിൽ നിയമലംഘനത്തെ തുടർന്ന് 21,190 പേരെ നാടുകടത്തി കുവൈറ്റ്
രാജ്യത്ത് താമസ, തൊഴിൽ നിയമലംഘനത്തെ തുടർന്ന് 21,190 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിസ കൃത്രിമത്വവും ലംഘനങ്ങളും ചെറുക്കുന്നതിന് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകർക്കെതിരെ കർശന നടപടി തുടരും.
11,970 പേർ പിഴ നൽകി രാജ്യത്ത് തുടരാനുള്ള രേഖകൾ നിയമപരമാക്കി. നിയമവിരുദ്ധമായി റസിഡൻസി പെർമിറ്റ് സമ്പാദിച്ച സംഭവത്തിൽ വ്യക്തികളും കമ്പനികളും ഉൾപ്പെട്ട 506 കേസുകളും രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമച്ചും പണം വാങ്ങിയും റസിഡൻസി കച്ചവടത്തിൽ ഏർപ്പെട്ട 59 ക്രിമിനൽ കേസുകളിലും ഈ വർഷം നടപടി ഉണ്ടായി.
വ്യാജ കമ്പനികളുടെ പേരിലുള്ള ഇത്തരം തട്ടിപ്പുകളിൽ വ്യാജരേഖ നിർമാണം, കൃത്രിമം എന്നിവ നടത്തിയ സ്ഥാപന ഉടമകളും പ്രതിനിധികളും പിടിയിലായി. അതേസമയം, ജൂൺ 30ന് മൂന്നുമാസത്തെ പൊതുമാപ്പ് അവസാനിച്ചതോടെ താമസ, തൊഴിൽ നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യത്ത് കർശന പരിശോധനകൾ നടന്നുവരികയാണ്.
ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധന. ആറ് ഗവർണറേറ്റുകളിലും ശക്തമായ പരിശോധനയാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. നിരവധി പേർ ഈ പരിശോധനകളിൽ പിടിയിലായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg
Comments (0)